HOME
DETAILS

രാജ്യം വിടാത്തവര്‍ അവ റദ്ദ് ചെയ്യണമെന്ന് സഊദി

  
backup
March 25 2020 | 08:03 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5-%e0%b4%b1%e0%b4%a6

 


ജിദ്ദ: എക്‌സിറ്റ് - റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് എന്നീ വിസകള്‍ ലഭിച്ച ശേഷം രാജ്യത്തിന് പുറത്ത് പോകാന്‍ കഴിയാതെ സഊദിയില്‍ തന്നെ കഴിയുന്ന പ്രവാസികള്‍ എത്രയും വേഗം അത് റദ്ദ് ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ഡയരക്ടറേറ്റ് (ജവാസാത്ത്) അറിയിച്ചു. എക്‌സിറ്റ് വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പായിരിക്കണം ക്യാന്‍സല്‍ ചെയ്യേണ്ടത്. ഇല്ലെങ്കില്‍, നിയമ ലംഘനമായി കണക്കാക്കുകയും നിയമാനുസൃതമുള്ള പിഴയും ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പും നല്‍കി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദി അധികൃതര്‍ രാജ്യാന്തര യാത്രാ സര്‍വിസുകള്‍ നിര്‍ത്തലാക്കിയതിന്റ പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രത്യേക അറിയിപ്പ്. വിമാനങ്ങളും മറ്റും സര്‍വിസ് നിര്‍ത്തലാക്കിയതിനാല്‍ എക്‌സിറ്റ് വിസ നേടിക്കഴിഞ്ഞ ഒട്ടേറെ പേര്‍ക്കാണ് യാത്ര വേണ്ടെന്ന് വെക്കേണ്ടി വന്നത്.
അതേ സമയം, സഊദിയില്‍ ഉംറക്കെത്തി തിരിച്ചുപോകാന്‍ കഴിയാതെ ഇപ്പോഴും രാജ്യത്ത് കഴിയുന്നവര്‍ ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഇതിന് പ്രത്യേക സംവിധാനം മഖാം സൈറ്റില്‍ ഏര്‍പ്പെടുത്തി. രാജ്യം, പാസ്‌പോര്‍ട്ട് നമ്പര്‍, സഊദിയിലേക്ക് പുറപ്പെട്ട നഗരം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയാല്‍ മതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago