ഇന്ത്യാവിരുദ്ധ രാഷ്ട്രങ്ങളെ ചേര്‍ത്ത് 'ബ്രിക്സ് ' വികസിപ്പിക്കാന്‍ ചൈനയുടെ നീക്കം
ബെയ്ജിങ്: ഇന്ത്യാ വിരുദ്ധ രാഷ്ട്രങ്ങളെ കൂടി ഉള്‍പ്പെടുത്തി 'ബ്രിക്സ് ' കൂട്ടായ്മ വിപുലീകരിക്കാന്‍ ചൈനയുടെ നീക്കം. 'ബ്രിക്സ് പ്ലസ് ' എന്ന പേരില്‍ സമിതി വിപുലപ്പെടുത്തുന്ന വിവരം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ആണ് അറിയിച്ചത്.
ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നടത്തിയ വാര്‍ഷിക വാര്‍ത്താസമ്മേളനത്തിലാണ് പുതിയ നീക്കങ്ങളെ കുറിച്ച് വാങ് യീ വെളിപ്പെടുത്തിയത്.
ഇത്തവണ ചൈനയാണ് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. മറ്റു വികസ്വര രാഷ്ട്രങ്ങളുമായി സഹകരണവും സംഭാഷണവും വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണു പുതിയ നടപടികളെന്ന് വാങ് യീ പറഞ്ഞു.
വികസ്വരരാഷ്ട്രങ്ങളുടെ ഏറ്റവും സ്വാധീനശക്തിയുള്ള പ്ലാറ്റ്ഫോമായി സമിതിയെ മാറ്റുമെന്നും സംഘടനയുടെ രാഷ്ട്രീയ, സുരക്ഷാ സഹകരണം വിപുലമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചൈനക്കു പുറമെ ബ്രിക്സിലുള്ള ബ്രസീല്‍, റഷ്യ, ഇന്ത്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോടൊപ്പം പാകിസ്താന്, ശ്രീലങ്ക, മെക്സിക്കോ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് ചൈനയുടെ നീക്കം.
തങ്ങളുടെ സഖ്യരാഷ്ട്രങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതിയിലുള്ള സ്വാധീനമുറപ്പിക്കുകയും ഇന്ത്യക്കും ഇതര രാഷ്ട്രങ്ങള്‍ക്കുമുള്ള സ്വാധീനം കുറയ്ക്കുകയുമാണ് ഇതുവഴി ചൈന ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈനയിലെ തെക്കുകിഴക്കന്‍ ക്ഷിയാമെന് സിറ്റിയിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."