പാണിയേലി പോരിലേക്കുള്ള പാലം അപകടത്തില്‍
ജബ്ബാര്‍ വാത്തേലി
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിലെ കൊച്ചുപുരക്കല്‍ കടവ്, ടൂറിസ്റ്റു കേന്ദ്രമായ പാണിയേലി പോര് എന്നീ ജനവാസ മേഖലയുമായി പുറംലോകത്തിനു ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായ കൊച്ചുപുരക്കല്‍ കടവ് സൊസൈറ്റി പാലം അപകടാവസ്ഥയില്‍. 1962ല്‍ പണി തീര്‍ത്ത പാലത്തിന്റെ അടിഭാഗം പൊളിഞ്ഞ് ജീര്‍ണിച്ച നിലയിലുമാണുള്ളത്. മാത്രമല്ല പാലത്തിന് വേണ്ടത്ര വീതിയുമില്ല. ആയിരക്കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് പതിനഞ്ചോളം സ്‌കൂള്‍ ബസുകളും ലൈന്‍ ബസുകളും സ്വകാര്യ വാഹനങ്ങളും നിരന്തരം പാലത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. പാലത്തിനടിയിലൂടെ ഒഴുകുന്ന പുഴ പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ കുടിവെള്ള ശ്രോതസാണ്. ഈ പുഴയില്‍ തടയിണ കെട്ടി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് അധികാരികള്‍ പുല്ലുവിലയാണ് കല്‍പിക്കുന്നത്.
2017 ഏപ്രിലില്‍ തടയിണ നിര്‍മിക്കുവാന്‍ ഏഴ് ലക്ഷത്തോളം രൂപ അനുവദിച്ചെങ്കിലും പകുതി പണി നടത്തി കോണ്‍ട്രാക്ടര്‍ പിന്‍വാങ്ങി. കഴിഞ്ഞ പ്രളയകാലത്ത് നൂറുകണക്കിന് വീടുകളെ പ്രളയം വിഴുങ്ങിയ ഒരു പ്രദേശം കൂടിയാണിത്. എത്രും പെട്ടെന്ന് പാലം വീതി കൂട്ടി പുതുക്കിപ്പണിത് തടയിണ നിര്‍മിച്ച് നാട്ടിലെ ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."