HOME
DETAILS

കൊവിഡ്-19: ചൈനയെ മറികടന്ന സ്‌പെയിൻ; ലോകത്ത് മരിച്ചവരുടെ എണ്ണം 20000 കവിഞ്ഞു

  
backup
March 26, 2020 | 4:50 AM

world-spains-death-toll-surpasses-chinas-2020

ലണ്ടൻ: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. 20,499 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 450,000 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്.

മരണ നിരക്കിൽ ചൈനയെ പിന്നിലാക്കി സ്പെയിൻ രണ്ടാമതെത്തി. 3,434 പേരാണ് ഇതുവരെ സ്പെയിനിൽ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 738 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊറോണയുടെ പ്രഭവ രാജ്യമായ ചൈനയിൽ 3281 പേരാണ് മരിച്ചത്.

സ്പാനിഷ് ഉപപ്രധാനമന്ത്രി കാർമൻ കാൽവോയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ക്വാറന്റൈനിലാണ്.

ഇറ്റലിയിൽ 6,820 പേർ കൊവിഡ് ബാധിച്ചെന്നാണ് റിപ്പോർട്ട്. 24 മണിക്കൂറിനിടെ 683 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

അമേരിക്കയിൽ ഒറ്റ ദിവസത്തിനിടയിൽ 10000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 54453 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തത്. 737 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. കൊവിഡ് 19 ന്റെ അടുത്ത ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയാണ് മുന്നിലെങ്കിലും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇവിടെ വളരെ കുറവാണ്. ഇന്നലെ 67 പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. ഇക്കാര്യത്തിൽ അമേരിക്കയാണ് ഭീതിപ്പെടുത്തി മുന്നേറുന്നത്. 11,192 പേർക്കാണ് ഇന്നലെമാത്രം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനും (7,457), ഇറ്റലിയും (5,210), ജർമനിയും (4332), ഫ്രാൻസും (2929) തൊട്ടുപിറകിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  3 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  3 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  3 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  3 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  3 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  3 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  3 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  3 days ago