മെഡിക്കല്‍ കോളേജില്‍ ശില്‍പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ എന്റോസ്‌കോപ്പിക് അള്‍ട്രാസൗണ്ടിനെക്കുറിച്ച് (ഇ.യു.എസ്.) ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
പാന്‍ക്രിയാസ്, പിത്തനാളി, ആമാശയം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടുപിടിക്കുതിനും ചികിത്സ നടത്തുതിനും ഉതകുന്ന നൂതന ഉപകരണമാണ് എന്റോസ്‌കോപ്പിക് ആള്‍ട്രാസൗണ്ട് അഥവാ ഇ.യു.എസ്. ഈ നൂതന ചികിത്സാ സംവിധാനത്തെപ്പറ്റി അവബോധം ഉണ്ടാക്കാനാണ് ശില്‍പശാല സംഘടിപ്പിച്ചത്.
മെഡിക്കല്‍ കോളജിലെ ഉദരരോഗ വിഭാഗത്തില്‍ ഇ.യു.എസ് ചികിത്സാ സംവിധാനം ലഭ്യമാണ്. ഇതിന്റെ സഹായത്തോടെ ഉദരസംബന്ധമായ പല മുഴകളുടേയും നീര്‍ വീക്കത്തിന്റേയും സ്വഭാവം ശസ്ത്രക്രിയ കൂടാതെ മനസിലാക്കാന്‍ കഴിയുന്നു. ചിലവേറിയ ഈ രോഗ നിര്‍ണയ സംവിധാനം സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് വന്‍കിട സ്വകാര്യ ആശുപത്രികളില്‍പ്പോലും വിരളമായി കാണുന്ന ഇ.യു.എസ്. സംവിധാനം മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിരിക്കുത്.
മെഡിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടന്ന ശില്‍പശാലയില്‍ ബാംഗളൂര്‍ ഗ്ലോബല്‍ ആശുപത്രിയിലെ ഡോ. രവീന്ദ്ര, മെഡിക്കല്‍ കോളജ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ഷാനിദ് എ., ഡോ. വിദ്യാദര പ്രസാദ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."