HOME
DETAILS
MAL
ജനകീയ കൂട്ടായ്മയില്‍ ഒഴൂര്‍ എരനെല്ലൂര്‍ അടിക്കുളം നവീകരിക്കുന്നു
backup
March 09 2017 | 20:03 PM
തിരൂര്‍: ഏഴുപത്തിയഞ്ച് വര്‍ഷം മുന്‍പ് നിര്‍മിച്ചതെന്ന് പറയപ്പെടുന്ന ഒഴൂര്‍ എരനെല്ലൂരിലെ അടിക്കുളം ജനകീയ കൂട്ടായ്മയില്‍ നവീകരിക്കുന്നു.
കൃഷിയ്ക്കും മറ്റ് പൊതുആവശ്യങ്ങള്ക്കുമായി വര്ഷമങ്ങളായി ഉപയോഗിക്കുന്ന അരയേക്കറോളം വിസ്തൃതിയുള്ള അടിക്കുളം ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപറമ്പ് മുന്‍കൈയെടുത്ത് ക്ലബുകളുടെ പങ്കാളിത്തത്തോടെയാണ് നവീകരിക്കുന്നത്. ഈ മാസം 16 മുതല്‍ 20 വരെയാണ് ശുദ്ധീകരണ യജ്ഞം. നെഹ്റു യുവകേന്ദ്രയുടെ മെഗാ വര്‍ക്ക് ക്യാംപിന്റെ ഭാഗമായാണ് ക്ലബുകളുടെ പങ്കാളിത്തത്തോടെയുള്ള കുളം നവീകരണം.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപ് 16ന് രാവിലെ എട്ടിന് ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."