HOME
DETAILS

വീട്ടുകാരറിയാന്‍, ഇവിടെ സുഖമാണ്... പത്രങ്ങളും പുസ്തകങ്ങളും വായിക്കുകയാണ് പ്രധാന പരിപാടി

  
backup
March 26, 2020 | 5:15 AM

covid-patients-to-suprabhaatham-2020
മഞ്ചേരി: വീട്ടില്‍ ഇല്ലന്നേയൊള്ളു, ഞങ്ങള്‍ക്ക് ഇവിടെ ഒരു കുറവും അനുഭവപ്പെട്ടിട്ടില്ല. നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം. കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം.. 
 
കൊവിഡ്  19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മഞ്ചേരി, തിരൂര്‍ സ്വദേശികളായ യുവാക്കളുടെ വാക്കുകളാണിത്. ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റൊരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലുമാണ്. രണ്ടു പേരുടേയും പ്രായം 22. സുഹൃത്തുക്കളായ ഇരുവരും മാഞ്ചസ്റ്ററിലെ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ വിദ്യാര്‍ഥികളാണ്.
 
ഈ മാസം ആദ്യംതന്നെ യൂണിവേഴ്‌സിറ്റിയിലെ പല കൂട്ടുകാര്‍ക്കും പനിയും ചുമയും അനുഭവപ്പെട്ടു. കഴിഞ്ഞ 15 നാണ് മഞ്ചസ്റ്ററിലെ ക്യാംപസ് അടച്ചത്. പിന്നീട് ഓണ്‍ലൈനിലായിരുന്നു ക്ലാസുകള്‍. അപ്പോഴേക്കും കൂടുതല്‍ പേര്‍ക്ക് പനി ബാധിച്ചിരുന്നു. 
=മഞ്ചേരി സ്വദേശിക്കും പനി പിടിപെട്ടു. എന്നാല്‍ വേണ്ടത്ര പരിഗണന അവിടത്തെ ആരോഗ്യ മേഖലയില്‍ നിന്ന് ലഭിച്ചില്ല. 
ഇനിയും വൈകിയാല്‍ വീട്ടിലേക്ക് മടങ്ങാനാവില്ലെന്ന സ്ഥിതി വന്നതോടെയാണ് ഇരുവരും യാത്ര തിരിക്കാന്‍ തീരുമാനിച്ചത്. 18ന് പുലര്‍ച്ചെ 2.30നാണ് ഇരുവരും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.
 
പനിയുള്ളതിനാല്‍ മഞ്ചേരി സ്വദേശിയായ യുവാവിനെ എയര്‍പോര്‍ട്ടില്‍നിന്നു കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 
മഞ്ചസ്റ്ററില്‍നിന്ന് പനിയുണ്ടായിരുന്ന തിരൂര്‍ സ്വദേശിക്ക് നെടുമ്പാശ്ശേരിയില്‍ നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലന്ന് വ്യക്തമായതോടെ വീട്ടിലേക്ക് അയച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ 20നാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലുള്ള സുഹൃത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 21ന് തിരൂര്‍ സ്വദേശിയെയും മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
 
ഐസൊലേഷന്‍ വാര്‍ഡില്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നില്ലെന്ന് ഇരുവരും സുപ്രഭാതത്തോട് പറഞ്ഞു. രാവിലെ പരിശോധനക്കായി ഡോക്ടര്‍ വരും. വീട്ടില്‍ കാര്യങ്ങള്‍ അന്വേഷിക്കുന്ന ഉപ്പയെ പോലെയാണവര്‍. സ്വന്തം ഉമ്മയെ പോലെ ഓരോ മണിക്കൂറിലും നഴ്‌സുമാര്‍ അരികിലെത്തും. നല്ല സ്‌നേഹത്തോടെയുള്ള പെരുമാറ്റമാണ്. ഉറങ്ങാതിരിക്കരുത്, ക്ഷീണിക്കും നല്ല സുന്ദര കുട്ടപ്പനായി വീട്ടില്‍ പോകാനുള്ളതാ...സ്‌നേഹം ചൊരിയുന്ന നിര്‍ദേശങ്ങള്‍.
 
ഭക്ഷണം കഴിക്കാതെ ഉറങ്ങിയാല്‍ അവര്‍ ഉണര്‍ത്തും. ഇഷ്ട ഭക്ഷണമാണ് ലഭിക്കുന്നത്. വീട്ടുകാര്‍ ഞങ്ങളെ ഓര്‍ത്ത് പ്രയാസപ്പെടരുത്. പുസ്തകങ്ങളും പത്രങ്ങളും വായിക്കുകയാണ് ഓരോ ദിവസത്തെയും പ്രധാന പരിപാടി. രോഗം പൂര്‍ണമായി സുഖപ്പെട്ടതിന് ശേഷം ബ്രിട്ടനില്‍ചെന്ന് പഠനം തുടരണമെന്നാണ് ഇരുവരുടെയും ആഗ്രഹം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  4 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  4 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  4 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  4 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  5 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  5 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  5 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  5 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  5 hours ago