HOME
DETAILS

യാത്രക്കാർ ജാഗ്രതൈ! ഇത്തിഹാദ് എയർവേയ്‌സിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ

  
March 05, 2026 | 8:35 AM

fake social media accounts posing as etihad airways passengers warned

അബുദബി: ഇത്തിഹാദ് എയർവേയ്‌സിന്റെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നതായും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കമ്പനി. വിമാനക്കമ്പനിയുടെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേന യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന നിരവധി പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇത്തിഹാദിന്റെ അടിയന്തര അറിയിപ്പ്.

ഇത്തിഹാദ് എന്ന പേരിൽ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ കൈക്കലാക്കാൻ തട്ടിപ്പ് സംഘങ്ങൾ ശ്രമിച്ചേക്കാം. എന്നാൽ സോഷ്യൽ മീഡിയ സന്ദേശങ്ങൾ വഴി പാസ്‌വേഡുകൾ, ഒടിപി (OTP), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് പേയ്‌മെന്റ് വിശദാംശങ്ങൾ എന്നിവ കമ്പനി ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സ് വ്യക്തമാക്കി. അപരിചിതമായ ഓൺലൈൻ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയവും എയർലൈനും യാത്രക്കാരോട് നിർദ്ദേശിച്ചു.

കൃത്യമായ വിവരങ്ങൾക്കും ഉപഭോക്തൃ സേവനങ്ങൾക്കുമായി etihad.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കണം. സോഷ്യൽ മീഡിയയിൽ വിമാനക്കമ്പനിയുമായി ബന്ധപ്പെടുമ്പോൾ വെരിഫൈഡ് അക്കൗണ്ടുകൾ (ബ്ലൂ ടിക് ഉള്ളവ) ആണെന്ന് ഉറപ്പുവരുത്തണം. എക്‌സ് പ്ലാറ്റ്‌ഫോമിൽ @Etihad, @EtihadHelp എന്നിവയാണ് കമ്പനിയുടെ ഔദ്യോഗിക ഹാൻഡിലുകൾ. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വ്യാജൻമാരെ കരുതിയിരിക്കണമെന്നും ഇത്തിഹാദ് പ്രസ്താവനയിൽ കൂട്ടിചേർത്തു.

etihad airways has warned passengers about fake social media accounts impersonating the airline online. travelers are urged to stay cautious, avoid sharing personal details, and rely only on official etihad channels for flight information, offers, and customer support.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  22 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  22 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  22 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  22 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  22 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  22 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  23 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  23 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  23 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  23 days ago