വരള്‍ച്ച, മാലിന്യനിര്‍മാര്‍ജന നടപടികള്‍ക്ക് ഊന്നല്‍
മലപ്പുറം: വരള്‍ച്ചയില്‍നിന്നു രക്ഷ നേടാന്‍ ജലസംരക്ഷണ പദ്ധതികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാപഞ്ചായത്ത് ഗ്രാമസഭയില്‍ തീരുമാനം. ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാലിന്യസംസ്കരണ പരിപാടികള്‍, ഭക്ഷ്യസുരക്ഷിതത്വത്തിനു ജൈവ നെല്‍ കൃഷി, പച്ചക്കറി കൃഷി വ്യാപിപ്പിക്കല്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തല്‍, പാര്‍ശ്വ വല്ക്കരിക്കപ്പെട്ട ദുര്‍ബല വിഭാഗങ്ങളായ അംഗപരിമിതര്‍, വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിനും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിപാടികള്‍ തുടങ്ങിയവ 13ാം പഞ്ചവത്സര പദ്ധതിയിലെ മുന്‍ഗണനാ ഊന്നല്‍ മേഖലകളായി ഗ്രാമസഭ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ പൂര്‍ത്തിയാകാത്തവയും നിസാര കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്നവയും ഗ്രാമപഞ്ചായത്തുകള്‍ പരിശോധിച്ച് 2017-18 വാര്‍ഷിക പദ്ധതിയില്‍ അതിന്റെ പൂര്‍ണ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഏറ്റവും മുന്‍ ഗണന നല്‍കണമെന്നും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."