ആദിവാസി പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് സി.പി.എം നേതൃത്വം കുട്ടമ്പുഴയില്‍
കോതമംഗലം: സംസ്ഥാനത്തെ പ്രധാന ആദിവാസി മേഖലയായ കുട്ടംമ്പുഴയിലെ ആദിവാസി കുടികളില്‍ സി.പി.എം നേതാക്കള്‍ ഇന്നലെ സന്ദര്‍ശനം നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെപൂയംകുട്ടി വന മേഖലയിലെ ആദിവാസി ഊരുകളില്‍ ജില്ലയിലെ സി.പി.എം നേതാക്കളുടെ സന്ദര്‍ശനമാണ് ഞായറാഴ്ച്ച രാവിലെ 8.30 ന് ആരംഭിച്ചത്. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തിലുള്ള വലിയൊരു സംഘം നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളുമാണ് സന്ദര്‍ശനത്തിനായി രാവിലെ തന്നെ കോതമംഗലത്ത് ആന്റണി ജോണ്‍ എം.എല്‍.എയുടെ ഓഫീസില്‍ കേന്ദ്രീകരിച്ച ശേഷം പുറപ്പെട്ടത്.
കുട്ടമ്പുഴ പഞ്ചായത്തിലെ 19 ആദിവാസി ഊരുകളിലെ ഏകദിന സന്ദര്‍ശന പരിപാടിയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. ആദിവാസി മേഖലയില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിക്കുന്നതിനും ആദിവാസി ജനസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനുമാണ് പാര്‍ട്ടി നേതൃനിര 570 ലേറെ കി.മീ ചുറ്റളവിലുള്ള കുട്ടമ്പുഴ പഞ്ചായത്തിലെ പല മലമടക്കുകളിലായി ചിതറി കിടക്കുന്ന ആദിവാസി സെറ്റില്‍മെന്റുകളില്‍ എത്തുന്നത്.
പി രാജീവിന്റെയും ആന്റണി ജോണ്‍ എം.എല്‍.എയുടേയും നേതൃത്വത്തിലുള്ള മുഖ്യസംഘം കുട്ടമ്പുഴയില്‍ പ്രധാന ഊരായ പന്തപ്ര ആദിവാസി കുടിയില്‍ രാവിലെ 9 മണിയോടെ എത്തിച്ചേര്‍ന്നു. സംഘത്തെ ആദിവാസികള്‍ സ്‌നേഹാദരവുകളോടെ സ്വീകരിച്ചു. പന്തപ്ര ഊരിലെ ഗൃഹ സമ്പര്‍ക്ക പരിപാടി പുരോഗമിച്ചു കൊണ്ടിരിക്കയാണ്.
പന്തപ്ര കൂടാതെ, പിണവൂര്‍ കുടി, കുഞ്ചിപ്പാറക്കുടി, ഉറിയം പെട്ടി, കുരുതിപ്പാറ, ആനന്ദന്‍കുടി, തേര, വെള്ളാരംകുത്ത് മേലേക്കുടി, പോങ്ങന്‍ ചുവട് ഉള്‍പ്പെടെ നിരവധി ഊരുകളിലേയ്ക്കുള്ള നേതാക്കളുടെ സന്ദര്‍ശനവും രാവിലെ തന്നെ തുടങ്ങി. ജോയിസ് ജോര്‍ജ്ജ് എം.പി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ഗോപി കോട്ടമുറിക്കല്‍, അഡ്വ.എന്‍.സി മോഹനന്‍, സി.കെ മണിശങ്കര്‍, പി.ആര്‍ മുരളീധരന്‍,ആര്‍.അനില്‍കുമാര്‍, കെ.ജെ.ജേക്കബ്ബ്, പി.കെ.സോമന്‍, സി.ബി.ദേവദര്‍ശന്‍, എസ്.സതീഷ്, പി.എം.സലീം, പി.എന്‍.ബാലകൃഷ്ണന്‍, കെ.കെ.ഗോപി, അഡ്വ.പുഷ്പദാസ്, ഇന്ദിരക്കുട്ടി രാജു, ടി.വി.അനിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌റഷീദ സലീം, കുട്ടംമ്പുഴ പഞ്ചായത്ത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, പ്രിന്‍സി കുര്യാക്കോസ്, കെ.എസ്.അരുണ്‍കുമാര്‍, പി.എം. അഷ്‌റഫ്, കെ.എ. ജോയി, വി.എം. ജുനൈദ്, നിഖില്‍ ബാബു എന്നിവരടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതാക്കളും നിരവധി പ്രവര്‍ത്തകരുമാണ് ഊര് സന്ദര്‍ശന സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."