HOME
DETAILS
MAL
കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞില്ല; ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി പ്രസിഡന്റ്
backup
February 07 2019 | 10:02 AM
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയ സംഭവത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സുപ്രീംകോടതിയില്‍ ബുധനാഴ്ചച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന് അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനോട് വിശദീകരണം നല്കാന് പ്രസിഡന്റ് എന്‍.പത്മകുമാര്‍ ആവശ്യപ്പെട്ടു.
യുവതീപ്രവേശം അനുവദിച്ചുള്ള കോടതി വിധി നടപ്പാക്കുന്നതിനു സാവകാശ ഹരജിയാണു ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചത്. എന്നാല്‍ പുനഃപരിശോധനാ ഹരജിയുടെ പരിഗണനാ വേളയില്‍ സാവകാശ ഹരജിയെപ്പറ്റി മിണ്ടിയില്ല. പകരം യുവതീപ്രവേശത്തെ അനുകൂലിച്ചു പുനഃപരിശോധന പാടില്ലെന്നു വാദിച്ചു. തന്റെ അറിവോടു കൂടിയല്ല ഈ നിലപാട് മാറ്റമെന്ന് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."