ട്രാഫിക് നിയമലംഘകരെ കൈയോടെ കുടുക്കി പൊലിസ്
കൊല്ലം: ട്രാഫിക് നിയമലംഘകരെ കുടുക്കാന്‍ പുതിയ വഴികളുമായി പത്തനാപുരം പൊലിസ്.
നിയമലംഘനം നടത്തുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു ഇത്തരക്കാരെ കുരുക്കയാണ് പത്തനാപുരം പൊലിസ്. അനധികൃത പാര്‍ക്കിങ്, നിയമലംഘിച്ചുള്ള ഡ്രൈവിങ് എന്നിവയാണ് പ്രധാനമായും പൊലിസിന് പിന്നാലെ പോകേണ്ടിവരിക. താങ്കള്‍ നിയമലംഘനം നടത്തിയിരിക്കുന്നു 24 മണിക്കൂറിനകം സ്റ്റേഷനിലെത്തി പിഴയടച്ചില്ലെങ്കില്‍ കോടതിയിലെത്തി പിഴ ഒടുക്കേണ്ടി വരും എന്ന് സ്റ്റിക്കര്‍ ഒട്ടിച്ചാണ് പൊലിസ് നിയമലംഘകരെ പിടികൂടുന്നത്. പത്തനാപുരം ടൗണില്‍ ആദ്യമായി നടപ്പാക്കിയ പദ്ധതി വന്‍വിജയമാണെന്നാണ് എസ്.ഐ പറയുന്നു.
തിരക്കുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത ശേഷം മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നവരെ കാത്തുനിന്ന് വേണം നേരത്തെ നടപടിയെടുക്കാന്‍. എന്നാല്‍ സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കുന്നത് മൂലം ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാവുമെന്നും മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിയുന്നമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."