ക്ലാസിക് സമനില
ബാഴ്സലോണ: സ്പാനിഷ് കിങ്സ് കപ്പിന്റെ സെമിഫൈനലിലെ ആദ്യപാദ പോരാട്ടത്തില്‍ ബാഴ്സലോണയും റയല്‍ മഡ്രിഡും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ കലാശിച്ചത്.
നൗകാംപില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡാണ് ആദ്യം ഗോള്‍ നേടിയത്. ആറാം മിനുട്ടില്‍ ലൂക്കാസ് വാസ്ക്വസാണ് ബാഴ്സയുടെ വലകുലുക്കിയത്. ആദ്യ പകുതിയില്‍ റയല്‍ മാഡ്രിഡിന് ഒരു ഗോളിന്റെ ലീഡ് ലഭിച്ചു. രണ്ടാം പകുതിക്ക് ശേഷം ഉണര്‍ന്നു കളിച്ച ബാഴ്സ ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. ബ്രസീലിയന്‍ താരം മാല്കോമാണ് ബാഴ്സയുടെ സമനില ഗോള്‍ നേടിയത്.
വലന്‍സിയയ്ക്കെതിരായ മത്സരത്തില്‍ പരുക്കേറ്റ ലയണല്‍ മെസ്സി മുഴുവന്‍ സമയവും കളിക്കാതിരുന്നതാണ് ബാഴ്സക്ക് തിരിച്ചടിയായത്. 64-ാം മിനുട്ടില്‍ കളത്തിലിറങ്ങിയ മെസ്സിക്ക് ഗോള്‍ കണ്ടെത്താനായില്ല. ഇരു ടീമുകള്‍ക്കും ഗോള്‍ നേടുന്നതിന് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. റയലിന്റെ പുതിയ അവതാരമായ വിനീഷ്യസ് ജൂനിയറിനും റയലിന് വേണ്ടി ഗോള്‍ നേടാനായില്ല. തുടര്‍ന്ന് 64-ാം മിനുട്ടില്‍ വിനീഷ്യസിനെ പിന്‍വലിച്ച് ഗരത് ബെയ്ലിനെ കളത്തിലിറക്കിയെങ്കിലും ഗോള്‍ മാത്രം കണ്ടെത്താനായില്ല.
സാന്റിയാഗോ ബെര്ണബ്യൂയില് ഈ മാസം 28നാണ് കിങ്സ് കപ്പിലെ എല്‍ ക്ലാസികോയുടെ രണ്ടാം പാദ മത്സരം. ലാലിഗയിലെ എല്‍ക്ലാസികോ മാര്‍ച്ച് മൂന്നിനാണ് നടക്കുക. ലാലിഗയില്‍ റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്ണബ്യൂയിലാണ് ലാലിഗയിലെ ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."