ഉത്കണ്ഠകള്‍ക്ക് പരിഹാരം കാണും: മന്ത്രി ഇ.പി ജയരാജന്‍
തിരുവനന്തപുരം: ആലപ്പാട് ഖനനം സംബന്ധിച്ച് എല്ലാവരുടെയും ഉത്കണ്ഠകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി നിയോഗിച്ച വിദഗ്ധ സമിതിക്കൊപ്പം ഈ മേഖലയില്‍ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ലാ കലക്ടറും ആര്‍. രാമചന്ദ്രന്‍, എന്‍. വിജയന്‍പിള്ള എന്നീ എം.എല്‍.എമാരും അംഗങ്ങളായുള്ള സമിതിയോട് റിപ്പോര്‍ട്ട് തയാറാക്കിത്തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചവറ കെ.എം.എം.എല്ലിലെ 410 ലാപ താല്‍കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് വ്യവസായമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എം.എം.എല്ലിനെ കേരളത്തിലെ ഉന്നതമായ വ്യവസായസ്ഥാപനമാക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എം.എം.എല്ലും, ഐ.ആര്‍.ഇയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നന്നായി വളര്‍ത്തിയെടുക്കുകയും വിപുലീകരിക്കുകയും ചെയ്ത സ്ഥാപനങ്ങളാണ്.
സംസ്ഥാനത്ത് സിമന്റ് വില വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതിനായി സിമന്റ് ഡീലര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."