HOME
DETAILS
MAL
തന്തോട് കവലയില്‍ കാടുകള്‍ക്ക് തീപിടിച്ചു
backup
March 09 2017 | 21:03 PM
ഇരിട്ടി: തന്തോട് കവലക്ക് സമീപം ഉളിക്കല്‍ റോഡരിലെ കാടുകള്‍ക്ക് തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
ഉച്ച നേരത്തെ കടുത്ത ചൂടിലും കാറ്റിലും തീ ആളി പടര്‍ന്നത് ഇതു വഴിയുള്ള വാഹനയാത്രക്കാരില്‍ ആശങ്ക പടര്‍ത്തി. തൊട്ടടുത്ത വര്‍ക്ക്ഷോപ്പ് ജീവനക്കാരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. വൈദ്യുതി വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് തീ പിടുത്തത്തിന് ഇടയാക്കിയെതെന്നാണ് ആക്ഷേപം. വളരെ ഉയരത്തില്‍ ലൈനിനകത്തേക്ക് പടര്‍ന്നു കയറിയ മരങ്ങളിലും കാടുകളിലും വൈദ്യുതിലൈനില്‍ നിന്നു തീ പടരുകയായിരുന്നു. സ്വകാര്യ ചാനലുകളുടെ കേബിളുകള്‍ തീയില്‍ കത്തി നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."