മട്ടന്നൂരിലെ മദ്യവില്‍പനശാല നഗരസഭാ യോഗത്തില്‍ വിവാദം
മട്ടന്നൂര്‍: പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രിം കോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഇനി 20 ദിവസം മാത്രം ബാക്കി നില്‍ക്കെ നഗരസഭാ യോഗത്തില്‍ അനിശ്ചിതാവസ്ഥയും വിവാദവും മുറുകുന്നു.മട്ടന്നൂര്‍-ഇരിട്ടി സംസ്ഥാന പാതയോരത്ത്് സ്ഥിതി ചെയ്യുന്ന മദ്യശാല ഇരിട്ടിയിലേക്ക് മാറ്റാനുള്ള ശ്രമം കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് മദ്യശാല മട്ടന്നൂരില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനമായത്. ഇതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തി. നഗരസഭ കെട്ടിടത്തില്‍ മദ്യവില്‍പന കേന്ദ്രത്തിന് അനുമതി നല്‍കില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ അറിയിച്ചതിനു പിന്നാലെ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ അജന്‍ഡ മാറ്റിവച്ചത് ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചു. ജനവാസ കേന്ദ്രത്തിലേക്ക് മദ്യശാല മാറ്റാന്‍ അനുമതി നല്‍കരുതെന്നു പ്രതിപക്ഷവും അങ്ങനെ ഉദ്ദേശമില്ലെന്ന് ചെയര്‍മാനും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."