വിശ്വാസ നിറവില്‍ ബീമാപ്പള്ളി ഉറൂസിന് കൊടിയേറി
തിരുവനന്തപുരം: വിശ്വാസ നിറവില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി ബീമാപ്പള്ളി ഉറൂസിന് കൊടിയേറി. ഇന്നലെ രാവിലെ എട്ടിന് ഇമാം സബീര്‍ സഖാഫിയുടെ പ്രാരംഭ പ്രാര്‍ഥനയോടെയാണ് ഈ വര്‍ഷത്തെ ഉറൂസ് മുബാറക്കിന് തുടക്കമായത്. 8.30ന് ദര്‍ഗാ ഷെരീഫില്‍നിന്ന് തുടങ്ങിയ നഗരപ്രദക്ഷിണം ജോനക, പൂന്തുറ, മാണിക്യവിളാകം, പത്തേക്കര്‍ വഴി ജമാഅത്ത് അങ്കണത്തില്‍ തിരിച്ചെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ 10.30ന് പ്രത്യേക പ്രാര്‍ഥന നടന്നു. തുടര്‍ന്ന് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഹമ്മദ് ഖാനി ഹാജി പതാക ഉര്‍ത്തി.
ഉറൂസിന്റെ ഭാഗമായി മൗലൂദ്, മൂനാജാത്ത്, റാത്തീബ്, ബുര്‍ദ്ദ പാരായണം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. രാത്രി ഒന്‍പതിന് ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മതപ്രഭാഷണം നടത്തി. ഇന്ന് രാത്രി ഒന്‍പതിന് മാഹീന് ബാദുഷ മൗലവി ഇടുക്കി, ഹുസൈന് സഖാഫി ബീമാപ്പള്ളി എന്നിവര്‍ പ്രഭാഷണം നടത്തും. നാളെ രാത്രി ഒന്‍പതിന് ഹംസ മിസ്ബാഹി ഓട്ടപ്പടവ പ്രഭാഷണം നടത്തും.
പൊലിസ് കണ്ട്രോള് റൂമിനൊപ്പം സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഉറൂസ് നഗരിയിലേക്ക് എത്താന്‍ കെ.എസ്.ആര്.ടി.സി ബീമാപള്ളിയിലേക്ക് പ്രത്യേക സര്‍വിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."