HOME
DETAILS

പാലക്കാട് മെഡിക്കല്‍ കോളജ്: ദേശീയ പട്ടികജാതി കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു

  
backup
February 08 2019 | 05:02 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b-2

പാലക്കാട്: മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യം, എസ്.സി-എസ്.ടി ഫണ്ട് വിനിയോഗം, വിദ്യാര്‍ഥികളുടെ സംവരണ പ്രവേശനം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിന് ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുഗന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. പട്ടികജാതി വികസന വകുപ്പ് കോര്‍പസ് ഫണ്ടില്‍ 634 കോടി വകയിരുത്തിയാണ് കോളജിന്റെ പ്രവൃത്തികള്‍ നടക്കുന്നത്. നിലവില്‍ ഒഴിവുള്ള സംവരണ തസ്തികകളില്‍ പട്ടികജാതി വിഭാഗത്തിനായി പ്രത്യേക നിയമനം നടത്താന്‍ അധികൃതര്‍ക്ക് കമ്മിഷന് നിര്‍ദേശം നല്‍കി. കോളജില്‍ എസ്.സി, എസ്.ടി ഗ്രീവന്‍സ് സെല്‍ രൂപവല്‍കരിച്ച് മൂന്ന് മാസം കൂടുമ്പോള്‍ യോഗം ചേരുന്നത് വിലയിരുത്താന്‍ ലേസണിങ് ഓഫീസറെ ചുമതലപ്പെടുത്തി.
എസ്.സി-എസ്.ടി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു. മുന്‍വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളജിനാവശ്യമായ 25 ലക്ഷം ലിറ്റര്‍ ശുദ്ധജല ലഭ്യതയ്ക്കായി 80 ലക്ഷം അനുവദിക്കുകയും കൊടുമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകളിലെ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് കുടിവെള്ളം ഉറപ്പാക്കാന്‍ കോളജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. യോഗത്തില്‍ കോളെജ് അഫിലിയേഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപക തസ്തിക സ്ഥിരപ്പെടുത്തല്‍ തുടങ്ങീയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് കോളജ് പ്രതിനിധികള്‍ കമ്മിഷന്‍ മുന്‍പാകെ സംസാരിച്ചു. അധികൃതര്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമ്മിഷന്‍ അറിയിച്ചു. എസ്.സി, എസ്.ടി അഡീഷനല്‍ സെക്രട്ടറി താരാദേവി, കോളജ് പ്രിന്‍സിപ്പല്‍ ടി.ബി തുലാസ്, ഡയരക്ടര്‍ ഡോ. പി. പത്മനാഭന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  18 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  28 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  36 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago