ഇന്ധന വിലവര്‍ധന: യു.ഡി.എഫ് രാജ്ഭവന് മാര്‍ച്ച് നാളെ
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പെട്രോള്‍, ഡീസല്‍ നികുതിക്കൊള്ളയ്ക്കും വിലവര്ധനവിനുമെതിരേ യു.ഡി.എഫ് നാളെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു.
സൈക്കിളിലും കാളവണ്ടിയിലും കാല്നടയായുമാണ് മാര്‍ച്ച് സംഘടിപ്പിക്കുക.
മ്യൂസിയം പൊലിസ് സ്റ്റേഷന് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, ആര്.എസ്.പി നേതാവ് എ.എ അസീസ്, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജന്‍, യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."