HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളം എയ്റോബ്രിഡ്ജ് ഇന്നു സ്ഥാപിക്കും
backup
March 09 2017 | 21:03 PM
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവൃത്തിയുടെ ഭാഗമായി എയ്റോബ്രിഡ്ജ് സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കുന്നു. മൂന്ന് ബ്രിഡ്ജുകളില്‍ രണ്ടെണ്ണത്തിന്റെ ക്രമീകരണം പൂര്‍ത്തിയായി. ബാക്കിയുള്ള ഭാഗം ഇന്നു രാവിലെയോടെ കെട്ടിടവുമായി ഘടിപ്പിക്കും. 70 ടണ്‍ ഭാരം പൊക്കാന്‍ ശേഷിയുള്ള ക്രെയിന്‍ ഉപയോഗിച്ചാണ് ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയാക്കിയത്. ചൈനയില്‍ നിന്നു കപ്പല്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച എയ്റോബ്രിഡ്ജ് റോഡ് മാര്‍ഗമാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."