സ്നേഹസ്പര്‍ശവുമായി റഹ്മാനിയ പബ്ലിക് സ്കൂള്‍
വടകര: രോഗവും ദാരിദ്ര്യവും കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി വീണ്ടും തണ്ണീര്‍പ്പന്തല്‍ റഹ്മാനിയ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. സ്കൂളിലെ ദൈനംദിന ചിലവിലേക്കായി രക്ഷിതാക്കള്‍ നല്കുന്ന നാണയതുട്ടുകള്‍ സ്വരുക്കൂട്ടി അവര്‍ ഇത്തവണ സഹായം ചെയ്തത് അപൂര്‍വ രോഗബാധിതരായ കിനാലൂര്‍ സ്വദേശികളായ കൂടപ്പിറപ്പുകള്ക്കായിരുന്നു.
മസ്തിഷ്കാഘാതം പിടിപെട്ട് ദീര്‍ഘനാളായി കിടപ്പിലായ മൂന്ന് കുട്ടികളുടെ ദയനീയ ജീവിതത്തെ കുറിച്ച് പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ സഹായത്തോടെയാണ് ഇത്തരമൊരു മാതൃകാ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തത്.
സ്കൂളില്‍ രൂപീകൃതമായ ടച്ച് ഓഫ് ലൗ എന്ന കൂട്ടായ്മയാണ് ജീവകാരുണ്യ പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ഇക്കഴിഞ്ഞ രണ്ട് ദിവസം സ്കൂളിലെ വിവിധ ക്ലാസുകളില്‍ നടന്ന സ്ക്വാഡ് പ്രവര്‍ത്തനത്തിലൂടെ സ്വരൂപിച്ച തുക കുട്ടികളുടെ പിതാവായ വി.കെ അബൂബക്കറിന് സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. സാദിഖ് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."