വൃക്കരോഗം: യുവാവ് ചികിത്സാ സഹായം തേടുന്നു
പാറശാല: വൃക്കരോഗ ബാധിതനായി, തുടര്‍ചികിത്സക്കു വഴിയില്ലാതെ യുവാവ് ചികിത്സാ സഹായം തേടുന്നു. ധനുവച്ചപുരം രാജ്ഭവനില്‍ രജിന്‍രാജാണ് (35) രോഗം കാരണം പ്രതിസന്ധിയിലായത്.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന രജിന്‍രാജിന് അഞ്ചുവര്‍ഷം മുന്‍പാണ് രോഗലക്ഷണങ്ങള്‍ തുടങ്ങിയത്. നടു വേദനയും കാലുകളില്‍ നീരുമായിരുന്നു ആദ്യം. പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടു വര്‍ഷത്തോളം ചികിത്സ നടത്തിയെങ്കിലും രോഗം കണ്ടുപിടിക്കാനായില്ല. പിന്നീട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വെച്ചാണ് ഇരുവൃക്കകളും തകരാറിലായതായി കണ്ടുപിടിച്ചത്. ഇതിനു ശേഷം ചികിത്സ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.തുടര്‍ച്ചയായുള്ള ഡയാലിസിസും ചികിത്സയും കാരണം കുടുംബം ഇന്ന് പട്ടിണിയുടെ വക്കിലാണ്. ലക്ഷങ്ങളുടെ കടബാധ്യതയില്‍ അകപ്പെട്ട കുടുംബം ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലാണ്.
മേരി ഷീജയാണ് രജിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. അശ്വന്‍രാജ് , അഭിനേഷ്‌രാജ്. രണ്ടാംക്ലാസിലും യു.കെ.ജിയിലും പഠിക്കുന്നു. എസ്.ബി.ടി ധനുവച്ചപുരം ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 67041119750.വിലാസം: രജിന്‍രാജ് , രാജ്ഭവന്‍ , വഴുതോട്ടുകോണം , ധനുവച്ചപുരം. മൊബൈല്‍: 974777268
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."