കുടിയേറ്റ വിരുദ്ധ നീക്കം; യു.കെ ആഭ്യന്തര സെക്രട്ടറി രാജിവച്ചു
ലണ്ടന്‍: കുടിയേറ്റ വിരുദ്ധ നീക്കത്തെ തുടര്‍ന്ന് യു.കെ ആഭ്യന്തര സെക്രട്ടറി ആമ്പര്‍ റെഡ് രാജിവച്ചു. യു.കെയില്‍ താമസിക്കുന്ന കരീബിയന്‍ വംശജര്‍ക്കെതിരേയുള്ള നീക്കമാണ് ആമ്പര്‍ റെഡിന്റെ രാജിക്ക് കാരണമായത്. ഇതിനെതിരേ രാജ്യ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ രാജി സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫിസ് അറിയിച്ചു. രാജിക്കാര്യം തെരേസാ മേയെ ആമ്പര്‍ റെഡ് ടെലിഫോണിലൂടെ അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ തെരേസാ മേ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്ന നാലാമത്തെ വ്യക്തിയാണ് റെഡ്.
രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം കരീബിയയില്‍ നിന്ന് യു.കെയില്‍ എത്തിച്ചേര്ന്നവര് താമസ രേഖകള്‍ കാണിച്ചിട്ടില്ലെങ്കില്‍ നാട് കടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് രാജ്യത്ത് വ്യാപകമായ വിമര്‍ശനത്തിന് കാരണമായിരുന്നു. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് തെരഞ്ഞെടുപ്പ് കമ്മിറ്റി കഴിഞ്ഞയാഴ്ച റെഡിനെ ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഇവരുടെ മറുപടി.എന്നാല്‍ കുടിയേറ്റക്കാരെ നാട് കടത്തുന്നതുമായി ബന്ധപ്പെട്ട് റെഡ് തയാറാക്കിയ പദ്ധതി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തിരിച്ചടിയായതിനെ തുടര്‍ന്നാണ് റെഡിന് രാജിവയ്ക്കേണ്ടിവന്നത്.
റെഡിന്റെ കുടിയേറ്റ പദ്ധതി തെരേസാ മേ അറിയുമോയെന്നത് പൊതു സമൂഹത്തില്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവും ഷാഡോ ആഭ്യന്തര സെക്രട്ടറിയുമായ ഡയാന് അബട്ട് ആവശ്യപ്പെട്ടു. പാര്‍മെന്റിനെയും പൊതു സമൂഹത്തെയും റെഡ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന കാര്യം തെരേസാ മേക്ക് അറിയാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."