മീനങ്ങാടിയിലെത്തുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക! നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയാല്‍ വാഹനത്തിന് പൂട്ടുവീഴും
മീനങ്ങാടി: അനധികൃത പാര്‍ക്കിങ്ങിന് ചങ്ങല പൂട്ടുമായി മീനങ്ങാടി പൊലിസ്. നോ പാര്‍ക്കിങ്ങ് ബോര്‍ഡുകളും മുന്നറിയിപ്പ് ബോഡുകളും സ്ഥാപിച്ചിട്ടും ബോര്‍ഡിന് താഴെ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവരെ പിടികൂടുന്നതിനായി വാഹനം കൊണ്ടു പോകാന്‍ കഴിയാത്ത വിധം ചങ്ങലയും പൂട്ടുമുപയോഗിച്ച് ലോക്ക് ചെയ്യും. മീനങ്ങാടി ടൗണിലെ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞതിനാല്‍ പലകോണില്‍ നിന്നും വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് വീണ്ടും കര്‍ശന നടപടികളുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് ട്രാഫിക് അഡൈ്വസറി കമ്മിറ്റി മുന്നോട്ടു വന്നത്.
ദേശീയ പാതയില്‍ ബസ്സ്റ്റാന്‍ഡ് പരിസരം മുതല്‍ ത്രിവേണി തിയറ്റര്‍ വരെയും മാനന്തവാടി റോഡില്‍ ടി.കെ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം വരെയുമാണ് സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് നിബന്ധനകള്‍ വച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങള്‍ ടൗണില്‍ പാര്‍ക്ക് ചെയ്യുന്നതിനു പകരം സ്കൂള്‍ ജങ്ഷന് സമീപത്തെ പേ ആന്‍ഡ് പാര്‍ക്കിങ് ഉപയോഗിക്കാനും കമ്മിറ്റിയില്‍ തീരുമാനമായി. ബസുകള്‍ നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുകയും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് മുന്നില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ. വീതി കുറഞ്ഞ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ 10.30 വരെയും വൈകിട്ട് 3.30 മുതല്‍ 4.30 വരെയും വലിയ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി സാധനങ്ങള്‍ കയറ്റി ഇറക്കുന്നതും നിരോധിച്ചിട്ടുണ്ട്.
വാഹനത്തിന് വിളിപ്പാടകലെ ഉണ്ടെങ്കില്‍ മാത്രമേ സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി അനുവദിക്കൂ. ഇന്നു രാവിലെ എട്ട് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. പാര്‍ക്കിങ് സംവിധാനത്തിന്റെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് ട്രാഫിക് പരിഷ്കരണം നടത്തുന്നത്. നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ ലോക്ക് ചെയ്യുകയും നിശ്ചിത പിഴ അടച്ചതിന് ശേഷം മാത്രമേ വാഹനം വിട്ട് നല്‍കുകയുള്ളുവെന്നും മീനങ്ങാടി എസ്.ഐമാരായ അബ്ബാസലി, രാധാകൃഷ്ണന്, അബ്ദുറഹ്മാന് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."