HOME
DETAILS

സുപ്രിംകോടതി വിധി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല

  
backup
May 01 2018 | 04:05 AM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b4


തിരുവനന്തപുരം: ആയുര്‍വേദ ചികിത്സാ രംഗത്ത് നിയമപരമായ യോഗ്യതയില്ലാതെ ചികിത്സ നടത്തുന്നവര്‍ ജനങ്ങളുടെ ജീവനു ഭീഷണിയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നുമുള്ള സുപ്രിംകോടതി വിധി നോക്കുകുത്തിയാകുന്നു. ഈ മാസം 13ന് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി രണ്ടാഴ്ച കഴിഞ്ഞിട്ടും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. കൂടാതെ നിയമപാലകരുടെയും കോടതികളുടെയും മൂക്കിനു താഴെ നിയമലംഘനം നടന്നുകൊണ്ടിരിക്കുമ്പോഴും നടപടി വൈകുകയാണ്.
പാരമ്പര്യ വൈദ്യത്തിന്റെയും പ്രകൃതി ചികിത്സയുടെയും മറവിലാണ് വ്യാജ വൈദ്യന്‍മാര്‍ അരങ്ങുവാഴുന്നത്. കേരളത്തില്‍ 14000 ആയുര്‍വേദ ഡോക്ടര്‍മാരാണ് പ്രാക്ടീസ് ചെയ്യുന്നത്. അതേസമയം യാതൊരു യോഗ്യതയും ഇല്ലാത്ത വ്യാജന്‍മാര്‍ ചികിത്സാ രംഗത്തേക്കു കടന്നുവരുന്നത് ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കളരിവൈദ്യം, നാട്ടുവൈദ്യം, പച്ചമരുന്ന് വൈദ്യം, മര്‍മാണി ചികിത്സ, സിദ്ധവൈദ്യം, പ്രകൃതി ചികിത്സ തുടങ്ങിയ ബോര്‍ഡുകളുമായാണ് കൂടുതലും വ്യാജന്മാര്‍ രംഗത്തെത്തുന്നത്. ഈ സാഹചര്യത്തില്‍ പാരമ്പര്യ വൈദ്യന്‍മാര്‍ക്ക് ബി ക്ലാസ് നല്‍കി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ആയുര്‍വേദ ആശുപത്രിയിലെ സഹായികളായി നിന്നവര്‍ മുതല്‍ വിരമിച്ച ഉദ്യോഗസ്ഥരും പ്രവാസികളും വരെ പല അവകാശ വാദങ്ങള്‍ ഉന്നയിച്ച് ചികിത്സ നടത്തുകയാണ്.
2003ല്‍ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്ന് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെങ്കിലും വ്യാജവൈദ്യന്‍മാരെ നിയന്ത്രിക്കാനായില്ല. ഈ ഉത്തരവിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നൂറുവ ര്‍ഷങ്ങളിലേറെയായി സംസ്ഥാനത്ത് ആയുര്‍വേദത്തിന് അംഗീകൃത പഠനസമ്പ്രദായം നിലവിലുണ്ട്. ഇന്നു സംസ്ഥാനത്ത് 19 ആയുര്‍വേദ മെഡിക്കല്‍ കോളജുകളിലായി ആയിരത്തോളം ബി.എ.എം.എസ് സീറ്റുകളാണുള്ളത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പാരമ്പര്യ വൈദ്യ കുടുംബങ്ങളെല്ലാം തലമുറകളെ വ്യവസ്ഥാപിതമായ വൈദ്യ വിദ്യാഭ്യാസം പരിശീലിപ്പിച്ച് നിലനിര്‍ത്തി വരുന്നുണ്ട്. എന്നാല്‍ പാരമ്പര്യ വൈദ്യത്തിന്റെ മറവില്‍ ഒട്ടേറെ തട്ടിപ്പുകളും വ്യാജ ചികിത്സാ കേന്ദ്രങ്ങളും ഉണ്ടെന്നും ഇതിനെതിരേ അധികൃതര്‍ അനങ്ങുന്നില്ലെന്നും പരാതി ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  17 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  17 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  17 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  18 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  18 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  19 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  20 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  20 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  20 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  21 hours ago