കേരളത്തെ നാണംകെടുത്താനില്ല: ലിഗയുടെ ഭര്‍ത്താവ്
തിരുവനന്തപുരം: തനിക്കുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ കേരളത്തെ നാണം കെടുത്താന്‍ താല്പര്യമില്ലെന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്. ലോകത്തെല്ലായിടത്തും ഉള്ളത് പോലെ മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഒരു കൂട്ടരാണ് ഇതിനു പിന്നില്‍. ഒരിക്കലും മറക്കാനാകാത്ത പിന്തുണയും സഹായവുമാണ് ഇന്ത്യയിലെ ജനങ്ങള്‍ തനിക്ക് നല്‍കിയതെന്നും ഇത് സഞ്ചാരികളുടെ മക്ക ആണെന്നും ഒരു ഐറിഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.
ആഹാരവും വസ്ത്രവും നല്‍കിയതിനു പുറമേ ഒരു കൂട്ടം മനുഷ്യര്‍ ജോലി ഉപേക്ഷിച്ച് ലിഗക്കായുള്ള തിരച്ചിലിലും പങ്കുചേര്‍ന്നു. പലരും തന്റെയടുക്കലെത്തി നടന്ന സംഭവത്തില്‍ തങ്ങളും തലകുനിക്കേണ്ട അവസ്ഥയാണെന്നു പറഞ്ഞു.
കാണാതായ സമയം തന്നെ പൊലിസ് അന്വേഷണം ശക്തമാക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ ലിഗയെ ജീവനോടെ കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നും ആന്‍ഡ്രൂസ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രതീക്ഷയുണ്ട്. ആദ്യം പ്രചരിച്ച ലിഗയുടെ ആത്മഹത്യക്കഥ പൊലിസ് മാറ്റിയതില്‍ നന്ദിയുണ്ടെന്നും ആന്‍ഡ്രൂസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."