HOME
DETAILS

ഇവര്‍ വീടു നിര്‍മ്മിക്കും സോമനയുടെ ഓര്‍മയുറങ്ങുന്ന മണ്ണില്‍

  
backup
June 20 2016 | 01:06 AM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

പാലാ: സോമനയുടെ സ്മരണയില്‍ പതിനാറ് നിര്‍ധനകുടുംബങ്ങള്‍ വീട് വയ്ക്കാന്‍ സ്ഥലമായി. ഭരണങ്ങാനം പാംബ്ലാനിയില്‍ പി.എസ്. സെബാസ്റ്റ്യന്റെ (വക്കച്ചന്‍) സഹധര്‍മ്മിണിയാണ് സോമന. സോമനയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ നിര്‍ധനരായ 16 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം നല്‍കിയാണ് സെബാസ്റ്റ്യന്‍ സ്മരണ പുതുക്കിയത്.
ഭൂമിദാനം ചെയ്യുന്നതിന്റെ ആധാരം വിതരണം ഭരണങ്ങാനത്ത് നടന്ന ചടങ്ങില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. കരുണയുടെ വര്‍ഷത്തില്‍ നല്ല സംരഭങ്ങള്‍ക്കായി വിശ്വാസികള്‍ക്ക് മനസ്സുണ്ടാവണമെന്ന് മാര്‍ കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ജീവകാരുണ്യപ്രവര്‍ത്തനത്തിന് തയ്യാറായ സെബാസ്റ്റ്യന്‍ പാംബ്ലാനിയെ മറ്റുളളവര്‍ മാതൃകയാക്കണമെന്നും ബിഷപ്പ് പറഞ്ഞു. സമ്മേളനം മുന്‍ മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്തു. ജോയി എബ്രാഹം എംപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, ഭരണങ്ങാനം പളളി വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, തീക്കോയി പളളി വികാരി ഫാ. ജോസഫ് കിഴക്കേക്കര, ഫാ. തോമസ് പാംബ്ലാനി, കുടുംബയോഗം പ്രസിഡന്റ് ജോസ് സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ പാംബ്ലാനി തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍ധനരെ സഹായിക്കുന്നതില്‍ പ്രത്യേകം സന്തോഷം കണ്ടത്തുകയും മറ്റുളളവരെ സഹായിക്കാന്‍ എപ്പോഴും തന്നെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് സോമനയുടെ ഓര്‍മ്മകളാണെന്നും ആ ഓര്‍മ്മകള്‍ എന്നും നിലനിര്‍ത്തുന്നതിനാണ് പുണ്യദായകമായ സ്ഥലദാനത്തിന് പ്രേരിപ്പിച്ചതെന്നും സെബാസ്റ്റ്യന്‍ പറയുന്നു.
തീക്കോയി പഞ്ചായത്തിലാണ് നിര്‍ധനര്‍ക്കായി സ്ഥലം നല്‍കുന്നത്. പതിനഞ്ചാം വാര്‍ഡില്‍ ഇതിനായി ഭൂമി കണ്ടെത്തി അളന്ന് തിരിച്ച് കഴിഞ്ഞു. അഞ്ചു സെന്റുകളായാണ് സ്ഥലം തിരിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഓരോരുത്തരുടെയും സ്ഥലങ്ങളില്‍ പ്രവേശിക്കുന്ന തരത്തിലാണ് വഴിയുളളത്. കൂടാതെ ശുദ്ധജല ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ദുരിതം അനുഭവിക്കുന്ന 16 കുടുംബങ്ങളേയും ഇതിനായി കണ്ടെത്തി അവരുടെ പേരില്‍ തന്നെ ആധാരം ചെയ്താണ് സ്ഥലങ്ങള്‍ കൈമാറിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago