നിയമനം നിരസിക്കല്‍: അന്വേഷണം വേണമെന്നു കെ.പി.എസ്.റ്റി.എ
ചങ്ങനാശ്ശേരി: അധ്യാപകനിയമനങ്ങള്‍ അംഗീകരിക്കുന്നതിനു വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായിട്ടും ചങ്ങനാശ്ശേരി ഉപജില്ല ഓഫീസര്‍ നിയമനങ്ങള്‍ നിരസിക്കുകയാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കേരളാപ്രദേശ് സ്‌കൂള്‍ ടീച്ചേഴസ് അസോസിയേഷന്‍(കെപിഎസ്റ്റിഎ) സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയമനം നേടി വര്‍ഷങ്ങളായി ജോലിചെയ്യുന്ന അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കാത്തതുകാരണം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇതിന്മേല്‍ അധ്യാപകര്‍ ഡിഇഒക്കു അപ്പീല്‍ നല്‍കിയപ്പോള്‍ അതേ ഉത്തരവുപ്രകാരം അംഗീകരിക്കുവാന്‍ എഇഒയിക്ക് അദ്ദേഹം നിര്‍ദ്ദേശവും നല്‍കി.
എന്നിട്ടും എഇഒ നിയമനത്തിനു തയ്യാറായിട്ടില്ല. ഇതുകൂടാതെ 2018 വരെ അധ്യാപകര്‍ക്കു കെടെക് പരീക്ഷ പാസാകാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചുകൊണ്ടു ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ കാരണം പറഞ്ഞാണ് എഇഒ നിയമനങ്ങള്‍ തള്ളുന്നത്. ഇക്കാര്യത്തിലും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു അപ്പീല്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ അധ്യാപകര്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും. ഇത് അധ്യാപകരോട് കാണിക്കുന്ന ക്രൂരതയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സലാഹുദ്ദീന്‍, ട്രഷറര്‍ അബ്ദുല്‍ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് ടി.എസ് സലീം, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി പി.ജെ ആന്റണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."