മരട് കൊലപാതകം; പ്രതി പിടിയില്‍
മരട്: ഇഞ്ചക്കല്‍ ക്ഷേത്രത്തിനു സമീപം മട്ടലിപ്പറമ്പില് വീട്ടില്‍ അനില്‍ കുമാര്‍ കൊലക്കേസില്‍ നെട്ടൂര്‍ സ്വദേശി അറസ്റ്റില്‍. കൈതക്കത്തറ വീട്ടില്‍ സേവ്യറിന്റെ മകന് ജോണ്സണ് (31) ആണ് പൊലിസ് പിടിയിലായത്. കഴിഞ്ഞ മൂന്നിന് രാത്രിയാണ് സംഭവം. സുഹൃത്തുക്കളും നിര്മാണത്തൊഴിലാളികളുമായ ഇരുവരും മദ്യപാനത്തിനിടെയുണ്ടായ വാര്‍ക്ക് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.
കൊലപാതകത്തിന് ശേഷം കര്‍ണാടകയിലേക്ക് കടന്ന ജോണ്‍സണെ മരട് എസ്.ഐ ബൈജു പി. ബാബു, എസ്.സി.പി.ഒ അനില്‍ കുമാര്‍, സി.പി.ഒ ഹരികുമാര്‍ കെ.എസ്. എന്നിവരടങ്ങുന്ന അന്വേഷണ സംഘം ബംഗളൂരുവിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതി മൊബൈല്‍ ഫോണോ എ.ടി.എം കാര്‍ഡോ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ ബാധിച്ചെങ്കിലും പ്രതിയുടെ സ്വഭാവ രീതികളും ബന്ധമുളളവര്‍, തൊഴില്‍ സംബന്ധിച്ച ബന്ധങ്ങള്‍ എന്നിവ പരിശോധിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് ചുരുങ്ങിയ സമയത്തിനുളളില്‍ പ്രതിയെ പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു.
ഇയാള്‍ മുമ്പ് ജോലിചെയ്തിരുന്ന മഹാരാഷ്ട്രയിലെ നിംസോദ്, വിരാട് പേട്ടയിലെ അമ്പത്തി, കാഞ്ചിപുരം, പുല്ഴപ്പളളി, കുടക് ,ബംഗളൂരു എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കൃത്യത്തിനു ശേഷം തൃപ്പൂണിത്തുറ വഴി കാക്കനാടിനു കടന്ന പ്രതി നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ രാത്രി തങ്ങുകയും ആലുവ വഴി തൃശൂരില്‍ എത്തി ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."