വേങ്ങൂരില്‍ മിഠായി കഴിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
പെരുമ്പാവൂര്‍: വേങ്ങൂരില്‍ ലോലിപോപ്പ് ഇനത്തില്‍പ്പെട്ട മിഠായികള്‍ കഴിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വേങ്ങൂര്‍ മാര്‍കൗമ സ്‌കൂളീലെ 5,7 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വയറുവേദന, ഛര്‍ദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ട കുട്ടികളെ പിന്നീട് തുങ്ങാലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രധമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. കുട്ടികള്‍ക്ക് മിഠായി നല്‍കിയ ജേസീസ് എന്ന സ്ഥാപനം ആരോഗ്യ വകുപ്പ് പരിശോധന നടത്തി പൂട്ടിച്ചു. കുട്ടികള്‍ കഴിച്ച മില്‍ക്ക് റൂഹ് ഇനത്തില്‍പ്പെട്ട കൂടുതല്‍ മിഠായികള്‍ ഇവിടെ നിന്ന് ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെടുത്തു.
ഇത്തരം മിഠായികളില്‍ ലഹരിയുടെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് ഹെല്‍ത് ഇന്‍സ്‌പെകര്‍ ചന്ദ്രന്‍ നല്‍കുന്ന പ്രാഥമിക സൂചന. മിഠായികള്‍ കൂടുതല്‍ പരിശോധനക്കയക്കുമെന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫിസര്‍ മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."