HOME
DETAILS

പബ്ലിസിറ്റി സ്റ്റണ്ടെന്ന് വി. മുരളീധരന്‍; പകപോക്കലെന്ന് എ.കെ ബാലന്‍

  
backup
March 27 2020 | 06:03 AM

%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d

 


തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പേരില്‍ വാക്‌പോര്. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ചപ്പോള്‍, മുരളീധരനെ വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പര്യാപ്തമാണെന്നിരിക്കെ, അത് നടപ്പാക്കാന്‍ മടികാണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മലയാളികളെ പൊട്ടന്‍കളിപ്പിക്കാനാണെന്നും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ ഓര്‍ഡറിനൊപ്പം അനുഛേദമായി ചേര്‍ത്തത് കാണാതെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നും മുരളീധരന്‍ ആക്ഷേപിച്ചു
പരാമര്‍ശം പിന്‍വലിക്കാന്‍ മുരളീധരന്‍ തയാറാകണമെന്ന് എ.കെ ബാലന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടുള്ള പ്രതികാരം പ്രകടിപ്പിക്കാനുള അവസരമായി കൊവിഡ് ദുരന്ത കാലത്തെ കാണരുതെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച വി. മുരളീധരന് ഫേസ്ബുക്കിലൂടെ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിയും വന്നു. പിന്നാമ്പുറത്തു കൂടി മന്ത്രിയായ ആള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും ജയിച്ചു കാണിക്കൂവെന്നും വിമര്‍ശകര്‍ മുരളീധരനോട് ആവശ്യപ്പെടുന്നുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള നടപടികള്‍ കര്‍ശനമാക്കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago