HOME
DETAILS

സന്തോഷ് ട്രോഫിയില്‍ അടിമുടി പിഴച്ചു; ഉത്തരവാദി കെ.എഫ്.എ തന്നെ

  
backup
February 08 2019 | 18:02 PM

santhosh-trophy-2

 

നെയ്‌വേലി: പാരമ്പര്യത്തിന്റെ ഗരിമ പേറുന്ന സന്തോഷ് ട്രോഫിയില്‍നിന്ന് ചാംപ്യന്മാരായ കേരളം എന്തുകൊണ്ടു പുറത്തായി. എങ്ങനെ പുറത്തായി. അനിവാര്യമായ ദുരന്തം കേരളത്തിന് സമ്മാനിച്ചതാര്. പരിശീലകനെയും കളിക്കാരെയും പഴിക്കുന്നതിന് പകരം ചാട്ടവാര്‍ വീശേണ്ടത് ഈയൊരു ടീമിനെ തിരഞ്ഞെടുത്ത് അയച്ച കേരള ഫുട്‌ബോള്‍ അസോസിയേഷനെയും നയിക്കുന്നവരെയുമാണ്. ഇത്രയും മോശമായൊരു ടീം സെലക്ഷന്‍ അടുത്ത കാലത്തൊന്നും സന്തോഷ് ട്രോഫിയില്‍ ഉണ്ടായിട്ടില്ല. ഈ തകര്‍ച്ചയ്ക്ക് മറുപടി പറയേണ്ടത് പരിശീലകനും താരങ്ങളുമല്ല. കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തറും സെക്രട്ടറി പി. അനില്‍കുമാറും ഉള്‍പ്പെട്ട സംഘമാണ്.

തൊട്ടതെല്ലാം പിഴച്ചവര്‍


മികച്ച താരങ്ങളെ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതില്‍ തുടങ്ങി കേരളത്തിന്റെ പിഴവുകള്‍. ഇന്റര്‍ ഡിസ്ട്രിക് കളിച്ച താരങ്ങളും കേരള പ്രീമിയര്‍ ലീഗില്‍ നിന്നുള്ളവരും പിന്നെ കഴിഞ്ഞ ചാംപ്യന്‍ ടീമിലെ താരങ്ങളുമായിരുന്നു സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്.
പ്രതിഫലവും പ്രതീക്ഷകളുമില്ലാത്ത ഇന്റര്‍ ഡിസ്ട്രിക് എന്ന വഴിപാട് കളിക്കാന്‍ മികച്ച താരങ്ങളൊന്നും വന്നില്ല. ഇതോടെ ഉള്ളത്‌വച്ചു ടീം തട്ടിക്കൂട്ടി. ഗ്രാസ് റൂട്ടില്‍ മികച്ച നിലവാരം ഉണ്ടെന്ന് കെ.എഫ്.എ അവകാശപ്പെടുമ്പോഴാണ് ഈ അവസ്ഥ. ഇന്റര്‍ ഡിസ്ട്രിക്കിന് പകരം ഇന്റര്‍ ക്ലബ് ടൂര്‍ണമെന്റുകള്‍ നടത്തി സെലക്ഷനിലൂടെ താരങ്ങളെ കണ്ടെത്തിയിരുന്നെങ്കില്‍ ഇതിലും മികച്ച നിരയെ കളിപ്പിക്കാനാവുമായിരുന്നു. കളത്തിന് പുറത്തേ കളികളില്‍ അഭിരമിക്കുന്ന കെ.എഫ്.എക്ക് അതിനൊക്കെ എവിടുന്നു നേരം.

ജയിക്കാന്‍ വാശിയില്ലാത്തവര്‍


സെലക്ടര്‍മാരുടെ സെലക്ഷന്‍ ഗംഭീരമായി. പന്ത് കാലില്‍ നിയന്ത്രിച്ചു നിര്‍ത്തി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു ഗോള്‍ അടിച്ചു ജയിക്കണമെന്ന വാശി ഒരു താരത്തിനും ഉണ്ടായില്ല. ഗോളുകള്‍ കൂടുതല്‍ അടിക്കുന്നവര്‍ ജയിക്കുമെന്ന പ്രാഥമിക പാഠം പോലും മറന്നു പോയവര്‍. ലഭിക്കുന്ന അവസരങ്ങളെ പാഴാക്കാനായി മത്സരിച്ചവര്‍. പരസ്പരം പിന്തുണച്ചു കളിക്കാന്‍ ഒരാളും തയാറായില്ല. എതിരാളിയുടെ കാലില്‍നിന്ന് ഇടിച്ചു കയറി പന്ത് പിടിച്ചെടുക്കാന്‍ കാര്യമായി ശ്രമിച്ചില്ല. പരുക്കേല്‍ക്കാതെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ അവസാനിപ്പിച്ച് മടങ്ങുക എന്നത് ഓരോ താരത്തിന്റെയും ശരീരഭാഷയില്‍നിന്ന് വായിച്ചെടുക്കാമായിരുന്നു. 90 മിനുട്ടും കളിക്കാനുള്ള കായികക്ഷമത ഒരു താരത്തിനും ഇല്ലായിരുന്നു എന്നതായിരുന്നു കേരളത്തിന്റെ മറ്റൊരു ദുര്യോഗം. നാട്ടില്‍ സെവന്‍സ് മത്സരങ്ങള്‍ നടക്കുമ്പോള്‍, കാര്യമായി നേട്ടമില്ലാത്ത സന്തോഷ് ട്രോഫിക്കായി വെറുതെ എന്തിന് ശരീരം കേടാക്കണമെന്ന ചിന്ത. കളിക്കാരെ പഴിച്ചിട്ട് കാര്യമില്ല. മികച്ച സൗകര്യങ്ങളും പ്രതിഫലവും കിട്ടുന്നതിനെ ലക്ഷ്യംവയ്ക്കുക സ്വാഭാവികം മാത്രം.

ലക്ഷ്യവും ബോധവുമില്ലാത്ത
നായകര്‍


നെയ്‌വേലിയിലേക്ക് പുറപ്പെടും മുന്‍പ് തന്നെ പരിശീലകന്‍ വി.പി ഷാജി പറഞ്ഞിരുന്നു മികച്ച സ്‌ട്രൈക്കര്‍മാര്‍ ഇല്ലെന്ന്. കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ താരങ്ങളായ അഫ്ദലിനെയും എം.എസ് ജിതിനെയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. കേരള പൊലിസ് താരങ്ങളെയും കിട്ടിയില്ല.
കായിക മന്ത്രി ഇ.പി ജയരാജന്‍ വരെ ഇടപെട്ടിട്ടും ക്ലബുകളെ വഴിക്ക് കൊണ്ടു വരാനായില്ല. ഈ താരങ്ങള്‍ മാത്രമേ കേരളത്തില്‍ ഉള്ളോ. ഇതിലും മികച്ച സ്‌ട്രൈക്കര്‍മാര്‍ ഉള്‍പ്പെടെ താരങ്ങള്‍ ഏറെയില്ലേ. അവരെ കണ്ടെത്തി ടീമില്‍ എത്തിക്കാന്‍ കഴിയാതെ പോയ കെ.എഫ്.എയുടെ പിടിപ്പുകേടു തന്നെയാണ് ദുരന്തത്തിന് കാരണം. സന്തോഷ് ട്രോഫി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പല്ല വളരെ കാലം മുന്‍പേ മികച്ച താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കി ടീം വാര്‍ത്തെടുക്കാന്‍ കഴിയാതെ പോയതിന്റെ ദുരന്തമാണ് കേരള ഫുട്‌ബോളില്‍ സംഭവിച്ചത്. ഈ പതനം കൊണ്ടു കേരള ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന മേലാളന്മാര്‍ പാഠം പഠിക്കുമെന്ന വിശ്വാസം ആര്‍ക്കുമില്ല. കളത്തിന് പുറത്തെ കളികളില്‍ അഭിരമിച്ചു തട്ടിക്കൂട്ടുമായി ഇതങ്ങനെ പോകും. കേരള ഫുട്‌ബോളിന്റെ ശാപമായി അസോസിയേഷനെ നയിക്കുന്നവര്‍ തലപ്പത്തിരിക്കുവോളം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago