HOME
DETAILS

'മാഡം, ആ പണം തിരിച്ചടച്ചേക്കൂ'...

  
backup
February 08, 2019 | 6:41 PM

%e0%b4%ae%e0%b4%be%e0%b4%a1%e0%b4%82-%e0%b4%86-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%95

 


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ചിഹ്നമായ പ്രതിമകള്‍ സ്ഥാപിക്കാന്‍ ചെലവഴിച്ച പൊതുപണം ബി.എസ്.പി നേതാവ് മായാവതി തിരിച്ചടക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ഗോഗോയ്. ഇതു സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.


'മാഡം മായാവതി, ആന പ്രതിമകള്‍ സ്ഥാപിക്കാന്‍ നിങ്ങള്‍ ചെലവഴിച്ച പൊതുപണം തിരിച്ചടച്ചേക്കൂ. മായാവതി സ്വന്തം പോക്കറ്റില്‍ നിന്ന് ഈ പണം തിരിച്ചു നല്‍കേണ്ടി വരുമെന്നാണ് തങ്ങളുടെ അനുമാനം'- മായാവതിയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ഖന്നയോടായി കോടതി പറഞ്ഞു. 10 വര്‍ഷം പഴക്കമുള്ള കേസിലെ അന്തിമവാദം ഏപ്രില്‍ രണ്ടിന് നടത്താനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സജ്ഞീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് തീരുമാനിച്ചു.


വിചാരണ മെയിലേക്ക് മാറ്റണമെന്ന മായാവതിയുടെ സഹായിയും അഭിഭാഷകനുമായ സതീഷ് മിശ്രയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. നോയിഡയിലെ പാര്‍ക്കുള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ മായാവതി ഖജനാവില്‍ നിന്ന് പണമെടുത്ത് തെരഞ്ഞെടുപ്പ് ചിഹ്നമായ ആനകളുടെ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരേ രവികാന്ത് എന്ന അഭിഭാഷകനാണ് 2009ല്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. 52.20 കോടി ചെലവിട്ടാണ് പ്രതിമകള്‍ സ്ഥാപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  16 minutes ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  35 minutes ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  an hour ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  an hour ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  an hour ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  an hour ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  2 hours ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  2 hours ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  9 hours ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  9 hours ago