'തട്ടിപ്പുകാര്‍ക്കുവേണ്ടി ഒരു മുഖ്യമന്ത്രി ധര്‍ണയിരിക്കുന്നത് ആദ്യം'
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ട ജനങ്ങളുടെ ലക്ഷക്കണക്കിനുവരുന്ന സ്വത്ത് കവര്‍ന്ന തട്ടിപ്പുകാര്‍ക്കുവേണ്ടി ഒരു മുഖ്യമന്ത്രി ധര്‍ണ നടത്തുന്നത് ആദ്യമായാണെന്ന് മോദി പരിഹസിച്ചു. ഉത്തര ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദീദി, നിങ്ങള്‍ എന്തിനാണ് ശാരദ ചിട്ടിഫണ്ടില്‍ അന്വേഷണത്തെ ഭയക്കുന്നത്? ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പങ്കാളികളായവര്‍ക്കു വേണ്ടി താങ്കള്‍ എന്തിനാണ് ധര്‍ണയിരിക്കുന്നത്? ചിട്ടിഫണ്ടിലെ കുറ്റക്കാരെ മാത്രമല്ല അവരെ സംരക്ഷിക്കുന്നവരെയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്-മോദി കുറ്റപ്പെടുത്തി.
ശാരദ ചിട്ടിഫണ്ട് കേസില്‍ കൊല്‍കത്ത പൊലിസ് കമ്മിഷണര്‍ രാജീവ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കൊമ്പുകോര്‍ത്തതിനു പിറകെയാണ് മോദി ബംഗാളിലെത്തിയത്. കേന്ദ്രനീക്കത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളും മമതയ്ക്കു പിന്തുണ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ, തൃണമൂലുമായുള്ള രാഷ്ട്രീയ പോരാട്ടത്തിനു മൂര്‍ച്ച കൂട്ടിയിരിക്കുകയാണ് ബി.ജെ.പി. പ്രധാനമന്ത്രിക്കു പുറമെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് സംസ്ഥാനത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."