കാഴ്ച വിരുന്നൊരുക്കി കോട്ടക്കുന്ന് ടൂറിസം എക്‌സ്‌പോ
മലപ്പുറം: ഡി.ടി.പി.സിയും മലബാര്‍ എക്‌സിബിറ്റേഴ്‌സ് കോഡിനേഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കോട്ടക്കുന്ന് ടൂറിസം എക്‌സ്‌പോ-2018 ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ നടക്കുന്ന എക്‌സ്‌പോ കാണുന്നതിനായി നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവും എത്തുന്നത്.
വേനല്‍ അവധി കൂടി ആയതിനാല്‍ ഇവിടെ കുട്ടികളുടെ വന്‍ തിരക്കാണ്. എക്‌സിബിഷന്‍ കവാടമായ വിമാനം, താജ്മഹല്‍ ഡെമോ എന്നിവ ഏറെ ആകര്‍ഷകമാണ്.
നാല്‍പതോളം ഓര്‍ക്കിഡ്, വിവിധ തരം പൂച്ചെടികള്‍ എന്നിവ അണിനിരത്തിയ ഫ്‌ളവര്‍ ഷോ ഇതിനകം സന്ദര്‍ശകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു. അലങ്കാര മത്സ്യ- പക്ഷി പ്രദര്‍ശനത്തിലെ ഭീമന്‍ മത്സ്യം അരാപൈമ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. നാല്‍പ്പത് കിലോഗ്രാം ആണ് ഇതിന്റെ ഭാരം. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഭക്ഷ്യമേള, വ്യാപാരമേള എന്നിവയും എക്‌സ്‌പോയിലുണ്ട്. ദിവസവും വൈകിട്ട് 3.30 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം.
എക്‌സ്‌പോ 13ന് സമാപിക്കും. എക്‌സിബിഷന്റെ ഭാഗമായി നാളെ മൈലാഞ്ചിയിടല്‍ മത്സരവും, നാലിന് തീറ്റ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: 9544645500.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."