ശാഹിദ് തിരുവള്ളൂരിന് സ്വീകരണം നല്‍കി
കോഴിക്കോട്: സിവില്‍ സര്‍വിസ് മേഖലയിലേക്ക് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ വരുന്നത് ഏറെ സന്തോഷത്തിനു വക നല്‍കുന്നുണ്ടെന്നും വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ ഇത് ഒരു വലിയ കുതിച്ചുചാട്ടമാവുമെന്നും എം.ഐ ഷാനവാസ് എം.പി പറഞ്ഞു.
സിവില്‍ സര്‍വിസ് ജേതാവും എസ്.കെ.എസ്.എസ്.എഫ് സിവില്‍ സര്‍വീസ് പരിശീലന വിഭാഗമായ മഫാസിന്റെ കോ ഓഡിനേറ്ററുമായ ശാഹിദ് തിരുവള്ളൂരിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിവില്‍ സര്‍വിസ് നേട്ടത്തിനു പിന്നില്‍ ദൃഢനിശ്ചയവും പരാജയത്തില്‍ നിരാശനാവാതെയുള്ള പഠനവുമാണെന്നും മദ്‌റസയിലേയും അറബിക് കോളജിലേയും പഠനം ഇന്റര്‍വ്യൂ സമയത്ത് ഏറെ പ്രയോജനപ്പെട്ടെന്നും ശാഹിദ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ശരീഫ് ഹുദവി ചെമ്മാട്,അഹമ്മദ് ഫൈസി കക്കാട്, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, കുഞ്ഞാലന്‍ കുട്ടി ഫൈസി, സുഹൈര്‍ അസ്ഹരി പല്ലംകോട്, ഒ.പി.എം അഷ് റഫ്, ജലീല്‍ ഫൈസി അരിമ്പ്ര, ഇസ്മാഈല്‍ ഹാജി എടച്ചേരി, ഖയ്യൂം കടമ്പോട് സംസാരിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."