തിരുവമ്പാടി പഞ്ചായത്തില്‍ കെ.ടി.ഡി.സി റസ്റ്ററന്റിനുള്ള അപേക്ഷ വീണ്ടും
തിരുവമ്പാടി: പഞ്ചായത്തിലെ തൊണ്ടിമ്മല്‍ വാര്‍ഡില്‍ കെ.ടി.ഡി.സി. റസ്റ്റോറന്റ് തുടങ്ങുന്നതിനുള്ള അപേക്ഷ വീണ്ടും ലഭിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതിയോഗം ഇത് പരിഗണിച്ചിട്ടില്ല. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് അപേക്ഷ മാറ്റിവച്ചത്.
റസ്റ്റോറന്റ് അനുവദിച്ചാല്‍ അധികം വൈകാതെ ബിയര്‍പാര്‍ലര്‍ തുടങ്ങുമെന്നാണ് സമീപവസികളുടെ ആശങ്ക. പ്രദേശത്ത് മദ്യശാല തുറന്നാല്‍ ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷമായി ഇവിടെ കെ.ടി.ഡി.സി ബിയര്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം നടക്കുകയാണ്. സ്വാകാര്യ വ്യക്തിയുടെ കെട്ടിടം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന ചട്ടം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നാട്ടുകാരുള്‍പ്പെട്ട കര്‍മസമിതി അന്നുമുതല്‍ ബിയര്‍ പാര്‍ലറിനെതിരേ രംഗത്തുവന്നു. എതിര്‍പ്പ് ഉയര്‍ന്നതോടെ ബിയര്‍ പാര്‍ലര്‍ മാറ്റി റസ്റ്റോറന്റിന് അപേക്ഷ നല്‍കുകയായിരുന്നു. തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയില്‍ രണ്ടാഴ്ച മുമ്പ് കെ.ടി.ഡി.സി റസ്റ്റോറന്റ് തുറന്നിരുന്നു.ഇതിന് പിന്നാലെയാണ് തൊണ്ടിമ്മല്‍ വാര്‍ഡിലും റസ്റ്റോറന്റിന് അപേക്ഷ നല്‍കിയത്.
അപേക്ഷ വീണ്ടും വന്നതോടെ ശക്തമായ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. 11ന് ജനകീയ സമിതിയുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."