ജര്‍മനിയില്‍ റെയില്‍വേ സ്റ്റേഷനില്‍ അക്രമി ഏഴുപേരെ മഴുകൊണ്ട് വെട്ടിപരുക്കേല്‍പ്പിച്ചു
ഫ്രാന്ങ്ക്ഫര്ട്ട്: വടക്കന്‍ ജര്‍മനിയിലെ ഡസല്‍ഡോര്‍ഫില്‍ ആയുധധാരിയായ അക്രമി ഏഴുപേരെ മഴുകൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു.
പരുക്കേറ്റ ഏഴു പേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലിസ് അറസ്റ്റ് ചെയ്തു.
ഡസല്‍ഡോര്‍ഫിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആയുധവുമായി അക്രമി ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
കൃത്യം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പിന്നീട് പൊലിസ് പിടികൂടി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ഭീകരാക്രമണമല്ലെന്നു അക്രമിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും പൊലിസ് അറിയിച്ചു. സംഭവത്തെതുടര്‍ന്ന് അടച്ചിട്ട് റെയില്‍വേ സ്റ്റേഷന് വെള്ളിയാഴ്ച രാവിലെ തുറന്നു. താല്‍ക്കാലികമായി റദ്ദാക്കിയ ട്രെയിന്‍ സര്‍വിസുകള്‍ പുനസ്ഥാപിച്ചു.
മുപ്പത്തിയാറുകാരനായ അക്രമി യൂഗോസ്ലോവിയന്‍ പൗരാനാണെന്നാണ് സൂചന. ജര്‍മനിയിലെ വാപെര്ടല് നഗരത്തിനടുത്താണ് ഇപ്പോള്‍ ഇയാള്‍ താമസിക്കുന്നത്. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."