HOME
DETAILS
MAL
യു.കെ.ജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 51കാരന് ജീവപര്യന്തം
backup
March 10 2017 | 18:03 PM
കൊച്ചി: യു.കെ.ജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 52 കാരന്് ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും ശിക്ഷ. അയ്യമ്പുഴ ഐരുക്കുന്പുറം പ്രകാശനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. ഇതിന് പുറമെ പോക്സോ ആക്ടിലെ രണ്ട് വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. 2015 ഏപ്രില്‍ 28 നാണ് അമ്മ അടുത്ത വീട്ടില്‍ നോക്കാന്‍ ഏല്പിച്ചുപോയ നാല് വയസുകാരിയെ പ്രതി പീഡിപ്പിച്ചത്. കൂടുതല്‍ നഷ്ട പരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയെ സമീപിക്കാന്‍ കോടതി ഉത്തരവുണ്ട്. അയ്യമ്പുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാലടി പൊലിസാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."