കരിപ്പൂരില്‍ നാവിഗേഷന്‍ സംവിധാനം നവീകരിക്കുന്നു
കൊണ്ടോട്ടി: വിമാനങ്ങള്‍ പറക്കുമ്പോള്‍ ദിശ നിര്‍ണയിക്കുന്നതിനായുള്ള വ്യോമ ഗതാഗത സംവിധാനം കരിപ്പൂരില്‍ നവീകരിക്കുന്നു. വ്യോമ ഗതാഗതം സുഗമമാക്കാനും പൈലറ്റിന് കൃത്യമായ ദിശ അറിയിക്കുന്നതിനുമായാണ് പുതിയ ഡോപ്‌ളര്‍ വി.ഒ.ആര്‍ ഉപകരണം കരിപ്പൂരില്‍ സ്ഥാപിക്കുന്നത്.
ആറ് കോടി രൂപ മുടക്കി കൊറിയയില്‍ നിന്നാണ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. വി.ഒ.ആറിന്റെ ആന്റിനയുടെ ഭാഗങ്ങള്‍ ഇന്നലെ കരിപ്പൂരിലെത്തി. ശേഷിക്കുന്ന ഭാഗങ്ങള്‍ അടുത്ത ദിവസങ്ങളിലെത്തുകയും ചെയ്യും.
വിമാനങ്ങളുടെ എയര്‍ ട്രാഫിക്കില്‍ പൈലറ്റിന് കൃത്യമായ ദിശ നിര്‍ണയിക്കുന്നതിനാണ് ഈ യന്ത്രം സ്ഥാപിക്കുന്നത്. വിമാനങ്ങള്‍ ഏതു ദിശയിലാണെന്ന് യന്ത്രത്തിന്റെ സഹായത്തോടെ പൈലറ്റിന് അറിയാനാകും. ഓരോ വിമാനങ്ങള്‍ക്കും എയര്‍ റൂട്ടില്‍ ഓരോ ദിശയും ദൂരവും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍നിന്ന് വ്യത്യസ്തമാവുന്നത് തിരിച്ചറിയാനാണ് കരിപ്പൂരില്‍ യന്ത്രം സ്ഥാപിക്കുന്നത്. സമീപ എയര്‍ റൂട്ടുകളിലുള്ള വിമാനങ്ങളുടെ പരിധിയും ഇതുമൂലം കൃത്യമായി അളന്നെടുക്കാനാകും.
നിലവിലുള്ള യന്ത്രത്തേക്കാള്‍ ഗുണനിലവാരവും കാര്യശേഷിയുമുള്ളതാണ് പുതിയത്. റണ്‍വേക്ക് സമീപത്തായാണ് ഇത് സ്ഥാപിക്കുക. നിലവിലുള്ളത് എയര്‍ട്രാഫിക് കണ്‍ട്രോളിനോട് ചേര്‍ന്നാണ്. 12 വര്‍ഷത്തെ കാലപ്പഴക്കവും ഇതിനുണ്ട്. ആറ് മാസംകൊണ്ട് തന്നെ പുതിയ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. ഡി.എം.ഇ(ഡിസ്റ്റന്‍സ് മെഷറി എക്യൂപ്‌മെന്റ്) എന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് വിമാനം എത്ര ദൂരയാണെന്ന് നിശ്ചയിക്കുന്നത്.
കരിപ്പൂരിലെത്തിച്ച ഉപകരണങ്ങള്‍ സി.എന്‍.എസ് മേധാവി മുനീര്‍ മാടമ്പാട്ട്, ഡെപ്യൂട്ടി ജന. മാനേജര്‍ ഹരിദാസ്, അസി. ജന. മാനേജര്‍ ഹൈദ്രു എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."