ഓടത്ത്പള്ളി പരിസരത്ത് മാലിന്യ കൂമ്പാരം ദുര്‍ഗന്ധ'മയം'
തലശ്ശേരി: നഗരമധ്യത്തിലെ ഓടത്ത്പള്ളി പരിസരത്ത് മാലിന്യം കൂമ്പാരം.
പള്ളിയുടെ എതിര്‍വശത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അലക്ഷ്യമായി മാലിന്യംതള്ളുന്നത്. ഈ സ്്ഥലത്തിപ്പോള്‍ മാലിന്യമല ഉയര്‍ന്നിരിക്കുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഭക്ഷണ പദാര്‍ഥങ്ങളും ഉള്‍പ്പെടെ അഴുകിയ നിലയിലാണ്.
കഴിഞ്ഞ ദിവസം രാത്രി മാലിന്യത്തിന് തീപടര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് അണച്ചത്. തൊട്ടടുത്ത് നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ ഇവിടെ കുമിഞ്ഞ് കൂടുന്നത് ജനങ്ങളുടെ ജീവനു പോലും ഭീഷണിയാകുന്ന അവസ്ഥയാണ്. ചൂട് കൂടുന്നതിനാല്‍ വരും ദിവസങ്ങളിലും തീ പടരാന്‍ സാധ്യതയുണ്ട്. പള്ളിയിലേക്ക് നിരവധിയാളുകളാണ് ഇതുവഴി കടന്നു പോകുന്നത്.
ഇതേ അവസ്ഥയിലാണ് നഗരത്തിലെ മിക്കയിടങ്ങളും .നഗരസഭയുടെ ശുചീകരണ പ്രവൃത്തി നടക്കുന്നില്ലെന്നപരാതി പ്രദേശവാസികള്‍ക്കുണ്ട്.അഴുകിയ മാലിന്യത്തിന്റെ ദുര്‍ഗന്ധം പ്രദേശവാസികളെ പൊറുതിമുട്ടിക്കുകയാണ്.വ്യാപാര സ്ഥാപനങ്ങളിലെ സംവിധാനമില്ലാത്തതിനാല്‍ വ്യാപാരികളും പ്രതിസന്ധിയിലാണ്. പുതിയ സ്റ്റാന്‍ഡ് മാര്‍ക്കറ്റില്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് പൂട്ടിയിട്ട് വര്‍ഷങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."