തദ്ദേശ വകുപ്പുകള്‍ക്ക് പൊതുഭരണ സംവിധാനം ഉടന്‍ ആരംഭിക്കും: കെ.ടി ജലീല്‍
കൊല്ലം: ഗ്രാമവികസന പഞ്ചായത്ത് നഗര വികസന വകുപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പൊതുഭരണ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കൊട്ടാരക്കര കില മാനവ വിഭവശേഷി വികസന കേന്ദ്രത്തിലെ പുതിയ അക്കാദമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ജി ഐ എസ് ലാബ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിയമത്തിന്റെ നൂലാമാലകളില്‍ അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉദ്യോഗസ്ഥ നടപടി അനുവദിക്കില്ല. തദ്ദേശസ്വയംഭരണ വകുപ്പില്‍ വിവിധ തസ്തികകളിലായി 1250ല്‍ പരം ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കാന്‍ സാധിച്ചത് നേട്ടമാണ്. ഭരണ സൗകര്യത്തിനു വേണ്ടിയാണ് വി.ഇ.ഒമാരുടെ പരിശീലന കാലാവധി വെട്ടിക്കുറച്ചത്. കിലയിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കുന്ന പരിശീലനം കൂടുതല്‍ ഫലപ്രദമാക്കുമെന്നും മന്ത്രി പറഞ്ഞു. പി. അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍, കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, കില ഡയറക്ടര്‍ ഡോ. പി.പി ബാലന്‍, നഗരസഭാ കൗണ്‍സിലര്‍ സി മുകേഷ്, ഇ.ടി.സി പ്രിന്‍സിപ്പല്‍ ഡി. സുധ, തുടങ്ങിയവര്‍ സംസാരിച്ചു.
കില മാനവ വിഭവശേഷി വികസന കേന്ദ്രം റീജിയണല്‍ ഡയറക്ടര്‍ പി ജെ ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണര്‍ വി.എസ് സന്തോഷ്‌കുമാര്‍ സ്വാഗതവും കില മാനവ വിഭവശേഷി വികസന കേന്ദ്രം സെക്രട്ടറി സി എസ് ലതിക നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."