കരുനാഗപ്പള്ളിയില്‍ കഞ്ചാവ് മാഫിയാ സംഘങ്ങള്‍ സജീവമാകുന്നു
കരുനാഗപ്പള്ളി: വര്‍ധിച്ചുവരുന്ന ഗുണ്ടാ-മഫിയ സംഘങ്ങള്‍ മോഷണവും പീഡനങ്ങള്‍ക്കും അക്രമത്തിനും സജീവമായി രംഗത്ത്. താലൂക്കിന്റെ വിവിധഭാഗങ്ങള്‍ ഇത്തരക്കാരുടെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് മദ്യവും കഞ്ചാവും എത്തിച്ച് കൊടുക്കുന്ന സംഘങ്ങള്‍ ഏറയും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളാണ്. ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ സംഘങ്ങള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യത്തിന് കഞ്ചാവ് എത്തിച്ച് കൊടുക്കകയാണ് പതിവ്.
കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷന്‍ മുതല്‍ ചിറ്റുമൂല ഗ്രൗണ്ട്, വെളുത്ത മണല്‍ ജങ്ഷന്‍, കടത്തുര്‍ മണ്ണടിശ്ശേരി ജങ്ഷന്‍, കുലശേഖരപുരം സ്‌കൂളിന് സമീപം, പുത്തന്‍തെരുവ് ഓഡിറ്റോറിയത്തിന് സമീപം, അമ്പനാട്ട് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കച്ചവടം തകൃതിയായി നടക്കുന്നത്. ഇവിടങ്ങളില്‍ രാത്രി 7 മുതല്‍ ആവശ്യക്കാര്‍ എത്തിച്ചേരാറാണ്. മൊബൈല്‍ നമ്പരില്‍ വിളിച്ച് അവശ്യത്തിന് സധാനങ്ങള്‍ ഓര്‍ഡര്‍ നല്‍കുകയാണ് പതിവ്. 16 മുതല്‍ 25 വയസുവരെയുള്ള സംഘങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എക്‌സൈസ് വിഭാഗം ചില സ്ഥലങ്ങളില്‍ പേരിന് മാത്രം റെയ്ഡ് നടത്തി പടിയും കൈപ്പറ്റി നടപടിയെടുക്കാതെ പോകുന്നതായും ആക്ഷേപം ശക്തമാണ്.
രാത്രി 10ന് ശേഷം മണ്ണടിശ്ശേരി ജങ്ഷന്‍ മുതല്‍ തഴവ കടത്തൂര്‍ ഭഗങ്ങളില്‍ സമുഹൃവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. ഒരു മസത്തിന് മുന്‍മ്പ് കടത്തൂര്‍ മണ്ണടിശ്ശേരി ക്ഷേത്രത്തിന് സമീപം കുടിവെളളകിണറ്റില്‍ രാത്രിയുടെ മറവില്‍ മലിന്യം തള്ളുകയും വീടുകളുടെ പോര്‍ച്ചില്‍ കിടന്ന ആറോളം കാറുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ഇവിടങ്ങളില്‍ പൊലിസ് വന്ന് പോയതല്ലാതെ കാര്യക്ഷമമായ നടപടികളൊന്നും ഇവരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."