HOME
DETAILS

വിമാനത്താവളം വഴി നികുതി വെട്ടിച്ച് കള്ളക്കടത്ത്; എയര്‍ കസ്റ്റംസ് ഓഫിസര്‍ക്ക് സി.ബി.ഐ കോടതിയുടെ വിമര്‍ശനം

  
backup
February 09, 2019 | 7:09 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി എയര്‍പോര്‍ട്ട് ഇന്റലിജന്റ്‌സ് ഓഫിസറുടെ ഒത്താശയോടെ നികുതി വെട്ടിച്ച് ഒരു കോടി രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കള്ളക്കടത്ത് നടത്തിയ കേസില്‍ ഒന്നാം പ്രതിയായ ഇന്റലിജന്‍സ് ഓഫിസറെ കേസില്‍നിന്ന് രക്ഷിച്ചെടുക്കാനായി മൊഴി മാറ്റിയതിന് എയര്‍ കസ്റ്റംസ് ഓഫിസര്‍ക്ക് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഒന്നാം പ്രതിയായ സഹപ്രവര്‍ത്തകനെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് നിരീക്ഷിച്ച കോടതി സാക്ഷിക്കൂട്ടില്‍ നിന്ന സി.ബി.ഐയുടെ ഔദ്യോഗിക സാക്ഷിയെ വിസ്തരിച്ചു. നേരായ മൊഴി നല്‍കാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതും നല്‍കിയപ്പോള്‍ കസ്റ്റംസ് ഓഫിസര്‍ നേരായ മൊഴി നല്‍കുകയായിരുന്നു.
കള്ളക്കടത്ത് സംഘം ഗ്രീന്‍ ചാനല്‍ വഴി വന്നതിനാലാണ് 163 കിലോഗ്രാം ബാഗേജുമായി വന്നിറങ്ങിയ അവരെ ബഹിര്‍ഗമന ഗേറ്റ് വഴി പുറത്തേക്ക് കടത്തിവിട്ടതെന്നും തങ്ങളുടെ പക്കല്‍ നികുതി അടക്കേണ്ട സാധനങ്ങള്‍ ഒന്നും ഇല്ലെന്ന് വിമാന യാത്രക്കാര്‍ വെളിപ്പെടുത്തിയാല്‍ അവരെ ഗ്രീന്‍ ചാനല്‍ വഴി ബാഗേജുമായി പുറത്തേക്ക് കടത്തി വിടുമെന്ന എയര്‍ കസ്റ്റംസ് ഓഫിസറുടെ ചട്ടവിരുദ്ധമായ മൊഴിയാണ് സി.ബി.ഐ കോടതിയെ ചൊടിപ്പിച്ചത്. കള്ളക്കടത്ത് കേസിലെ പ്രോസിക്യൂഷന്റെ ആറാം സാക്ഷിയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവ ദിവസം ബഹിര്‍ഗമന വാതിലിന്റെ ചുമതലക്കാരനുമായ എയര്‍ കസ്റ്റംസ് ഓഫിസര്‍ ബിനോയി കുര്യാക്കോസാണ് സി.ബി.ഐ ജഡ്ജി ജെ. നാസര്‍ മുന്‍പാകെ സാക്ഷി മൊഴി നല്‍കിയത്. 163 കിലോ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ അടക്കം ചെയ്ത ഒന്‍പത് ബാഗേജുകളിലും ബാഗേജ് എക്‌സ്‌റേ പരിശോധന നടത്തി പതിപ്പിക്കേണ്ട മുദ്രയായ എക്‌സ്‌റേ അടയാളം പതിപ്പിച്ചിട്ടില്ലായിരുന്നുവെന്നും അതിനാലാണ് താന്‍ അവരെ കടത്തിവിട്ടതെന്നും കസ്റ്റംസ് ഓഫിസര്‍ മൊഴി നല്‍കി.  2006 മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈയില്‍നിന്നു സിംഗപ്പൂര്‍ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന കള്ളക്കടത്ത് സാധനങ്ങള്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പുറത്തേക്ക് കടത്തുന്നതായി സോഴ്‌സ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ സംഘം നടത്തിയ റെയ്ഡിലാണ് പ്രതികള്‍ കുടുങ്ങിയത്.
യാത്രക്കാരുടെ ബാഗേജുകളുടെ എക്‌സ്‌റേ ക്ലിയറന്‍സ് നടത്തുന്ന (എ.ഐ.ഒ) എയര്‍പോര്‍ട്ട് ഇന്റലിജന്റ്‌സ് ഓഫിസര്‍ കെ.കെ പ്രവീണ്‍ കുമാര്‍, വിമാനത്താവളം വഴി സ്ഥിരമായി നികുതി വെട്ടിച്ച് ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ കടത്തുന്ന കള്ളക്കടത്ത് റാക്കറ്റിലെ കണ്ണികളായ റസൂല്‍ ഖാന്‍ സര്‍ബുദീന്‍, സതീഷ് ശങ്കര്‍, ഹുസൈന്‍ ഇബ്ര മൂസ, കള്ളക്കടത്തിന്റെ സൂത്രധാരനായ അലി എന്നിവരാണ് കള്ളക്കടത്ത് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  a month ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  a month ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  a month ago
No Image

ലഹരിക്കടത്തും വിതരണവും: കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

latest
  •  a month ago
No Image

മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

ജിമ്മിന്റെ മറവിൽ രാസലഹരി വിൽപന; 48 ഗ്രാം എംഡിഎംഎയുമായി ഫിറ്റ്‌നസ് സെന്റർ ഉടമ അറസ്റ്റിൽ

crime
  •  a month ago
No Image

ബിജെപിയെ തറപറ്റിക്കും; താനെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഉദ്ധവ്, രാജ് താക്കറെമാർ ഒരുമിച്ച് പോരിനിറങ്ങും

National
  •  a month ago
No Image

യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്

uae
  •  a month ago
No Image

ഇന്ത്യയിൽ ആദ്യത്തേത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ പി.ജി; കേരളത്തിന് 81 പുതിയ പിജി സീറ്റുകൾ

Kerala
  •  a month ago