HOME
DETAILS

കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം; പൊലിസ് നിരീക്ഷണമില്ല

  
backup
March 10, 2017 | 7:12 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f-2



കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കാത്തതിനാല്‍ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം. കൊല്ലം റൂറല്‍ ജില്ലാ പൊലിസ് ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കൊട്ടാരക്കര കള്ളന്‍മാരുടെയും കള്ളക്കടത്തുകാരുടെയും കഞ്ചാവു കടത്തുകാരുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ പിടികൂടിയ കഞ്ചാവ് മോഷണക്കേസുകളില്‍ ഭൂരിപക്ഷവും കൊട്ടാരക്കര കേന്ദ്രീകരിച്ചാണ് നടന്നത്.
എം.സി റോഡും നാഷല്‍ ഹൈവേയും സന്ധിക്കുന്ന നഗരഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുവാന്‍ പൊലിസ് അധികാരികള്‍ ഇതുവരെ തയാറായിട്ടില്ല. ഇവിടെ ബസ്സ്റ്റാന്റില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ എത്തുന്ന പൊലിസും രാത്രികാലങ്ങളില്‍ എപ്പോഴെങ്കിലും എത്തുന്ന പെട്രോളിംഗ് വിഭാഗം പൊലിസും മാത്രമാണ് ആകെയുള്ള പൊലിസ് സാന്നിധ്യം. പകല്‍സമയങ്ങളില്‍ പൊലിസ് നിരീക്ഷണം ഇവിടെ ഉണ്ടാകാറില്ല. ഇതിനാല്‍ തന്നെ ഇവിടങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി  ബസ് സര്‍വിസ് നടത്തുന്ന ഡിപ്പോയാണ് കൊട്ടാരക്കര. ദിവസവും 120 ല്‍ പ്പരം ബസുകള്‍ ഇവിടെ നിന്നും സര്‍വിസ് നടത്തുന്നുണ്ട്. എല്ലാ ജില്ലയിലേക്കും സര്‍വിസ് നടത്തുന്ന ഡിപ്പോ എന്ന പ്രത്യേകതയും കൊട്ടാരക്കരയ്ക്കുണ്ട്.
അതു കൂടാതെ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, മൂകാംബിക ദൈനംദിന ബസ് സര്‍വിസുകളും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ബസ് സ്റ്റാന്റിന്റെ വടക്കു ഭാഗത്തായി പ്രാദേശിക ബസ് സര്‍വിസുകള്‍ക്കായി നിര്‍മ്മിച്ച കാത്തിരിപ്പു കേന്ദ്രത്തിലാണ് സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുക. ലഹരി വസ്തുക്കളുടെ കൈമാറ്റവും കച്ചവടവും ഇവിടെവച്ചാണ് നടക്കാറ്. തമിഴ്‌നാട്ടില്‍ നിന്ന് വടക്കന്‍ തെങ്കാശി, കന്യാകുമാരി വഴി കഞ്ചാവ് കൊട്ടാരക്കരയില്‍ എത്തിച്ച് വിവിധ ജില്ലകളിലേക്ക് വിതരണം നടത്തുന്ന സംഘങ്ങളുടെ  ഒളിപ്പാര്‍പ്പു കേന്ദ്രം കൂടിയാണ് ബസ് സ്റ്റാന്റ്. ഇവിടെ നിന്നുള്ള പ്രാദേശിക ബസ് സര്‍വിസുകള്‍ പ്രവര്‍ത്തിപ്പിക്കാനായി മുന്‍.എം.പി ചെങ്ങറ സുരേന്ദ്രന്റെ പ്രാദേശിക വികസനഫണ്ടില്‍ നിന്നാണ് ഇവിടെ പുതിയ കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചത്. എന്നാല്‍ രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെ മാത്രമേ ഇവിടെ നിന്നും പ്രാദേശിക സര്‍വിസ് പ്രവൃത്തിപ്പിക്കാറുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  18 days ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  18 days ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  18 days ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  18 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  18 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  18 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  18 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  18 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  18 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  18 days ago