HOME
DETAILS
MAL
'സാധാരണക്കാരെ ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നു '
backup
February 09 2019 | 07:02 AM
മട്ടാഞ്ചേരി : സാധാരണക്കാരായ ജനങ്ങള്‍ക്ക് മേല്‍ ഇടത്തട്ടുകാരുടേയും ഉദ്യോഗസ്ഥരുടേയും ചൂഷണം ഇന്നും നിലനില്‍ക്കുന്നുവെന്ന് മുന്‍ നിയമസഭാ സ്പീക്കര്‍ വി.എം സുധീരന്.
പ്രൊഫ.കെ.വി തോമസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാഫ.കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാഭാസ, സാമൂഹികക്ഷേമ - കാരുണ്യ പദ്ധതിയില്‍ സഹായത്തിന് അര്ഹരായിട്ടുള്ളവര്ക്കുള്ള ധനസഹായ വിതരണവും ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങില്‍ പ്രൊഫ.കെ.വി.തോമസ്.എം.പി.അധ്യക്ഷത വഹിച്ചു. മേയര്‍ സൗമിനി ജെയിന്, എ.ബി സാബു, കെ.കെ കുഞ്ഞച്ചന്, ടി.കെ രാമദാസ്, കെ.എല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."