നെയ്യാറിലെ റോഡുകള്‍ക്ക് ശാപമോക്ഷമില്ലേ?
കാട്ടാക്കട : ശാപമോക്ഷവും കാത്ത് നെയ്യാറിലെ റോഡുകള്‍. കഴിഞ്ഞ 10 വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാര്‍ക്ക് ദുരിതം തീര്‍ത്ത് നടുവൊടിക്കുന്ന റോഡിലൂടെ വരുന്ന മഴ സമയത്ത് എങ്ങനെ പോകുമെന്ന ആശങ്കയിലാണ് സഞ്ചാരികളും നിവാസികളും നെയ്യാര്‍ അണക്കെട്ടിനു അകത്തു കൂടി പോകുന്ന റോഡുകള്‍ക്കാണ് ഈ ദുരിത കാഴ്ച.
സഞ്ചാരികളും പന്ത, അമ്പൂരി, മായം പ്രദേശത്തെ യാത്രക്കാരും പോകുന്ന റോഡുകളുടെ പൂര്‍ണ നിയന്ത്രണം നെയ്യാര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ്.
ഇതിന്റെ പണികള്‍ നടത്തുന്നത് ഇവരാണ്. പക്ഷേ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഈ റോഡുകള്‍ മിനുക്കുപണികള്‍ പോലും നടത്തിയിട്ടില്ല.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ പോകണമെങ്കില്‍ അല്‍പ്പം അഭ്യാസം കൂടെ അറിയണമെന്നാണ് സ്ഥിതി.
സാധാരണ നെയ്യാര്‍ഡാമിലെ പണികള്‍ നടക്കുമ്പോഴും ഓണ സീസണിലും റോഡിനായി ഫണ്ട് വകയിരുത്താറുണ്ട്.
എന്നാല്‍ ഇപ്പോള്‍ അത് ചെയ്യുന്നില്ല. ഉദ്യാനം മോടി പിടിപ്പിച്ച് മടങ്ങും.
അടുത്തിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടത്തിരിക്കുന്നത്.
ഇടയ്ക്ക് ഈ റോഡുകള്‍ പൊതു മാരമത്ത് വകുപ്പിന് നല്‍കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഡാം സുരക്ഷിതമോഖലയാണെന്നും അതിനാല്‍ തങ്ങള്‍ തന്നെ ഇതിന്റെ അധികാരിയാണെന്നും ഇറിഗേഷന്‍വകുപ്പ് തടസവാദം ഉന്നയിച്ചു അവര്‍ക്ക് തന്നെ അത് നല്‍കുകയും ചെയ്തു.
എന്നാല്‍ റോഡ് നന്നാക്കന്‍ ഇവര്‍ തയാറാകുന്നില്ല. ചെക്ക് പോസ്റ്റ് അടക്കമുള്ള റോഡാണിത്. നെയ്യാറില്‍ കോടി കണക്കിന് രൂപയുടെ വികസനങ്ങള്‍ നടപ്പിലാക്കുന്നുവെന്ന വീമ്പിളക്കുന്ന അധിക്യതര്‍ റോഡുകളെ മറക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."