മലയോര മേഖലയില്‍ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥ
തൊടുപുഴ: പ്രളയവും വിളനാശവുമൂലം ഇടുക്കിയില്‍ ഒരുമാസത്തിനിടെ ആത്മഹത്യ ചെയ്തത് നാല് കര്‍ഷകര്‍. ഇതില്‍ ഇന്നലെ നടന്ന ആത്മഹത്യ ഒഴിച്ചുള്ള മൂന്ന് സംഭവങ്ങളിലും ഉണ്ടായത് ഇടുക്കി താലൂക്കിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56) വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തില്‍ ആണ് ഞായറാഴ്ച ഇയാളെ അവശനിലയില്‍ കണ്ടെത്തുന്നത്. സംസ്‌കാരം ഇന്നലെയാണ് നടന്നത് ഇതിന്റെ ചൂടാറുന്നതിന് മുമ്പാണ് അടുത്ത സംഭവം മലയോര ജനതയെ വീണ്ടും കണ്ണീരിലാഴ്ത്തുന്നത്.
ജനുവരി രണ്ടിന് കടബാധ്യതയെ തുടര്‍ന്ന് മുരിക്കാശ്ശേരിയില്‍ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) ആണ് ബന്ധുവിന്റെ പുരയിടത്തില്‍ തൂങ്ങി മരിച്ചത്. തോപ്രാംകുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവനെ (68) 29ന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഇടപെടല്‍ വേണമെന്ന് പലകോണുകളില്‍ നിന്ന് ആവശ്യമുയരുമ്പോഴും സര്‍ക്കാര്‍ നിസംഗത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."