വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയെ സംരക്ഷിക്കുന്ന ആദിവാസി യുവാവ്
കാട്ടാക്കട : ആനയുടേയും കടുവയുടേയും കൂട്ടൂകാരനാണ് അപ്പിച്ചെറുക്കന്‍ . പക്ഷേ അക്കൂട്ടര്‍ വരുത്തുന്ന കര്‍ഷിക ദുരിതത്തിന് പരിഹാരവുമായി ഒരു ആദിവാസി ഇവിടെ ജീവിച്ചിരിക്കുന്നു. അഗസ്ത്യമലനിരകളുടെ അടിവാരത്തെ പുരവിമല. അവിടുത്തെ കാണിക്കാരെ മുഴുവന്‍ അടക്കിവാണ മൂപ്പന്‍ ഇരയിമ്മന്‍ കാണിയുടെ എട്ടുമക്കളില്‍ അഞ്ചാമന്‍. അപ്പന്‍ തനിക്ക് പാരമ്പര്യമായി കിട്ടിയ നാട്ടുവൈദ്യം പഠിപ്പിക്കണം എന്നാഗ്രഹിച്ച ഒരേയൊരു മകന്‍, ആ ആഗ്രഹത്തെ തട്ടിത്തെറുപ്പിച്ച് ഇലക്ട്രോണിക്‌സ് വിദ്യകളുടെ പുറകെ പോയ കാണിക്കാര്‍ തന്നെ വിശേഷിപ്പിക്കുന്ന ഭ്രാന്തന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് വന്യജീവികളെ തളയ്ക്കാനുള്ള വിദ്യയുമായാണ്.
മലയോരത്തെ കര്‍ഷകര്‍ എപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കാട്ടു മൃഗങ്ങളുടെ അക്രമമാണ്. ആനയും പന്നിയും കുരങ്ങും എല്ലാം എപ്പോഴും വന്നു പൂണ്ടു വിളയാടിയിട്ടു പോകുന്ന കൃഷിസ്ഥലങ്ങള്‍ കണ്ട് തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന തന്റെ നാട്ടുകാരെ കണ്ടപ്പോഴാണ് അപ്പിക്ക് ഇലക്ട്രിക്കല്‍ ഫെന്‍സിങ് എന്ന സംവിധാനത്തെ കുറിച്ച് ലൈറ്റ് കത്തിയത്. (വേലിയില്‍ വൈദ്യുതി കടത്തി വിട്ട് ചെറിയ ഷോക്ക് അടിപ്പിക്കുന്ന സംവിധാനം) എന്ത് കൊണ്ട് കുറഞ്ഞ ചെലവില്‍ നാട്ടുകാര്‍ക്ക് വേണ്ടി ഫെന്‍സിങ് ചെയ്തു കൊടുത്തുകൂട എന്നായി അടുത്ത ചിന്ത.
പിന്നെ ഒട്ടും അമാന്തിച്ചില്ല, പഴയ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എല്ലാം പൊടി തട്ടിയെടുത്തു. വേണ്ട സംവിധാനങ്ങളുടെയെല്ലാം രൂപരേഖ ഒറ്റയ്ക്ക് തന്നെ വരച്ചുണ്ടാക്കി. 80 കളില്‍ സങ്കീര്‍ണമായ സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ച് റേഡിയോ ഉണ്ടാക്കിയ ആള്‍ക്ക് ഇക്കാര്യങ്ങളിലൊക്കെ സഹായം ആവശ്യമില്ലായിരുന്നു. ആദ്യ പരീക്ഷണം തന്നെ വിജയകരമായിരുന്നു. പക്ഷേ അതൊരു പൂര്‍ണതയില്‍ എത്തിയെന്ന് തോന്നിയില്ല. വീണ്ടും വീണ്ടും പരീക്ഷണങ്ങളുടെ നാളുകള്‍. അവസാനം ശരിയായ രീതിയില്‍ ഉള്ള മള്‍ട്ടി പര്‍പസ് ഇലക്ട്രിക് ഫെന്‍സുകള്‍ നിര്‍മിക്കാന്‍ സാധിച്ചു.
പിന്നെ ചെലവ് കുറഞ്ഞ നിരക്കില്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കൃഷിയിടങ്ങളില്‍ ഇലക്ട്രിക് ഫെന്‍സുകള്‍ സ്ഥാപിക്കാനുള്ള ദൗത്യം അപ്പിയണ്ണന്‍ ഏറ്റെടുത്തു. അമ്പൂരിയില്‍ മാത്രമല്ല അണ്ണന്റെ ഫെന്‍സ് പ്രസിദ്ധം. മലയ്ക്ക് അപ്പുറമുള്ള തമിഴ്‌നാട്ടില്‍ നിന്നും അപ്പിയണ്ണനെ തിരക്കി കര്‍ഷകര്‍ എത്തുന്നുണ്ട്.
പഠിക്കാന്‍ മിടുക്കനായത് കൊണ്ട് ആദ്യ എഴുത്തില്‍ തന്നെ അപ്പിച്ചെറുക്കന്‍ പത്താം ക്ലാസ് ജയിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുത്ത് പഠിക്കാന്‍ ചേര്‍ന്നു .
പക്ഷേ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. റേഡിയോ ഉണ്ടാക്കലും ഇലക്ട്രോണിക് കമ്പവും ജീവിതം മുന്നോട്ട് കൊണ്ട് പോകില്ല എന്ന തോന്നല്‍ മനസിനെ അപ്പോഴേക്കും കീഴ്‌പ്പെടുത്തിയിരുന്നു.
പതിയെ മറ്റ് ജോലികള്‍ അന്വേഷിച്ചിറങ്ങി. അങ്ങനെയാണ് ദേശീയ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായ കെട്ടിടം പണികള്‍ക്ക് പോയി തുടങ്ങുന്നത്. 1989 ലാണ് ഇരയിമ്മന്‍ കാണി മരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് മകനെ കാണണം എന്നുള്ള ഇരയിമ്മന്‍ കാണിയുടെ ആഗ്രഹം അപ്പിച്ചെറുക്കനെ വീണ്ടും അമ്പൂരിയില്‍ എത്തിച്ചു.
പിന്നീട് അമ്പൂരി വിട്ടുപോകാന്‍ തോന്നിയില്ല. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഗൈഡായി പോയി തുടങ്ങുന്നത് അപ്പോള്‍ മുതലാണ്. അന്നത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മേധാവി നാരായണന്‍ ആണ് ആദ്യമായി അപ്പിച്ചെറുക്കനെ ഗൈഡായി ഗവേഷകര്‍ക്കൊപ്പം അയയ്ക്കുന്നത്.
കാടറിഞ്ഞ ഇരയിമ്മന്‍ കാണിയുടെ മകനെക്കാള്‍ നന്നായി കാടിനെ അറിയുന്നവര്‍ വേറെ ഉണ്ടാകില്ല എന്നായിരുന്നു നാരായണന്റെ നിഗമനം. ആ കണക്കു കൂട്ടലുകള്‍ തെറ്റിയില്ല.
ഓര്‍ക്കിഡുകളുടെ അപൂര്‍വ ശേഖരം കണ്ടു പിടിക്കാനുള്ള യാത്രയായിരുന്നു ആദ്യത്തേത്. ഇപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ആ യാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. തന്റെ ഇലക്ട്രാണിക്ക് പരീക്ഷങ്ങളും അതിനോടൊപ്പം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."