ലോക്ഡൗണില്‍ സഹകരിച്ച് രാജ്യം
മുംബൈ: കൊവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനോട് സഹകരിച്ച് രാജ്യം. രാജ്യത്തെ നഗരങ്ങളും ചെറുപട്ടണങ്ങളുമെല്ലാം വിജനമായി. നഗരങ്ങളിലും ഗ്രാമങ്ങളിലുംവരെ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതു തടയാന്‍ പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലടക്കം രാജ്യത്തിന്റെ ചിലയിടങ്ങളില്‍നിന്നു പൊലിസിനെതിരേ ആരോപണങ്ങളുമുയര്‍ന്നിട്ടുണ്ട്. ബംഗാളില്‍ പാല്‍ വാങ്ങാന്‍ പുറത്തുപോയ യുവാവ് പൊലിസ് ലാത്തിച്ചാര്‍ജില്‍ കൊല്ലപ്പെട്ടതായി ആരോപിച്ച് കുടുംബം രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞയ്ക്കിടെ ദൂരെയുള്ള ജോലി സ്ഥലത്തുനിന്നു കാല്‍നടയായി വീടുകളിലേക്കു പോയവരെ പൊലിസ് മുട്ടുകുത്തിച്ചു റോഡിലൂടെ നടത്തിച്ചതും വിവാദമായിട്ടുണ്ട്.
ഇതിനെ വിമര്‍ശിച്ച് യു.പിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍തന്നെ രംഗത്തെത്തി.
എന്നാല്‍, രാജ്യം ലോക്ഡൗണിനോട് സഹകരിക്കുന്ന വാര്‍ത്തകള്‍തന്നെയാണ് പുറത്തുവരുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളടക്കം ഇക്കാര്യത്തില്‍ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കശ്മിരിലടക്കം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. വിവിധയിടങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ അടക്കം ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."